Latest News

പഴമള്ളൂര്‍ തങ്ങള്‍ അവാര്‍ഡ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക്

കാസര്‍കോട്: ബായാര്‍ മുജമ്മഉ സ്സഖാഫത്തി സുന്നിയ സാരഥി അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇന്‍ബിച്ചി കോയ അല്‍ ബുഖാരി ബായാര്‍ തങ്ങളുടെ പിതാവ് അസ്സയ്യിദ് അബ്ദുല്‍ ഖാദിര്‍ കുഞ്ഞി തങ്ങള്‍ പഴമള്ളൂര്‍ തങ്ങള്‍ ഒന്നാം സ്മാരക അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറിമാരില്‍ ഒരാളുമായ മുഹ്‌യിസ്സുന്ന: ശൈഖുനാ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക്. [www.malabarflash.com]

കര്‍മ്മ ശാസ്ത്ര വിഷയത്തിലുള്ള അഗാധമായ പാണ്ഡിത്യവും ദര്‍സീ രംഗത്തെ സേവനവും പരിഗണിച്ചാണ് പൊന്മളയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. 50001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ് 

ഈ മാസം 17 ന്ന് ബായാര്‍ സലാത്ത് മജ്‌ലിസിന്റെ അനുഗ്രഹീത വേദിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ അവാര്‍ഡ് സമര്‍പ്പിക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.