Latest News

പരീക്കര്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു; ഗോവ മുഖ്യമന്ത്രിയാകും

പനാജി: കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം മനോഹര്‍ പരീക്കര്‍ രാജിവച്ചു. പരീക്കറെ മുന്നില്‍നിര്‍ത്തി ഗോവയില്‍ ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായാണ് രാജി.[www.malabarflash.com] 

പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞു. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി അടക്കമുള്ളവരും പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.

ഈ സാഹചര്യത്തില്‍ ഗോവയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. 40 അംഗ നിയമസഭയില്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 13 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്താണ്. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, മൂന്ന് സ്വതന്ത്രര്‍ എന്നിവരടക്കം 22 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് പരീക്കര്‍ ഗവര്‍ണറെ അറിയിച്ചത്.

ഗോവയില്‍ പാര്‍ട്ടി അധികാരത്തില്‍ വരണമെങ്കില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെ തിരികെ സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തിക്കണമെന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗം എംഎല്‍എമാരും. പരീക്കര്‍ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരികെ എത്തുമെന്ന സൂചനകള്‍ നേരത്തെ തിരഞ്ഞെടുപ്പിന് മുമ്പ് ചില നേതാക്കള്‍ പങ്കുവെച്ചിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.