കാസര്‍കോട്: ഊര്‍ജ പ്രതിസന്ധിക്കിടയില്‍ ലോഡ്‌ഷെഡിംഗ് ഒഴിവാക്കാനുള്ള ചിന്തയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു.[www.malabarflash.com]
കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ജില്ലയിലെ മുപ്പതാമത് സെക്ഷന്‍ ഓഫീസ് പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഊര്‍ജ പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണ്.അവശ്യം വേണ്ട ഊര്‍ജ്ജത്തിന്റെ മുപ്പത് ശതമാനം മാത്രമാണ് നമ്മള്‍ ഉണ്ടാക്കുന്നത്. ഊര്‍ജ ഉത്പാദനത്തെ കുറിച്ച് നാം ചിന്തിക്കണമെന്നും പുതുതായി നിര്‍മ്മിക്കുന്ന വീടുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ഓരോരുത്തരും മുന്നോട്ട് വരണമെന്നും മന്ത്രി എം എം മണി പറഞ്ഞു.
ചടങ്ങില്‍ മഞ്ചേശ്വരത്തെ സമ്പൂര്‍ണ വൈദ്യുതീകരിച്ച മണ്ഡലമായി മന്ത്രി പ്രഖ്യാപിച്ചു.വൈദ്യുതീകരിക്കാത്ത വീടുകളുണ്ടെങ്കില്‍ ഈ മാസം 31 നകം വൈദ്യുതീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
പുത്തിഗെയിലെ നാലു മുതല്‍ 14 വരെ വാര്‍ഡുകളും ബദിയഡുക്ക പഞ്ചായത്തിലെ ആറുവാര്‍ഡുകളും കുമ്പള പഞ്ചായത്തിലെ മൂന്നുവാര്‍ഡുകളും മധൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡും ഉള്‍പ്പെടുന്നതാണ് പുതിയ സെക്ഷന്‍.
ചടങ്ങില്‍ പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു.എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. അഷറഫ് ,പുത്തിഗെ ഗ്രാമപഞ്ചായത്തപ്രസിഡണ്ട് അരുണ. ജെ. ആര്‍, ബദിയടുക്ക ഗ്രാമപഞ്ചായത്ത് കെ. എന്‍. കൃഷ്ണഭട്ട്, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എല്‍. പുണ്ഡരികാക്ഷ,മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പുഷ്പ അമേക്കള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മെമ്പര്‍ എം പ്രദീപ് കുമാര്‍, പുത്തിഗെ പഞ്ചായത്ത് മെമ്പര്‍ ഇ. കെ. മുഹമ്മദ് കുഞ്ഞി, മുന്‍ എം. എല്‍. എ. മാരായ കെ. പി. സതീഷ്ചന്ദ്രന്‍,സി. എച്ച്. കുഞ്ഞമ്പു, രാഷ്ട്രീയ കക്ഷി പ്രതിനിധി കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഇലക്ട്രികല്‍ വിതരണ, സുരക്ഷാവിഭാഗം ഡയറക്ടര്‍ എന്‍. വേണുഗോപാല്‍ സ്വാഗതവും ഡെപ്യുട്ടി ചീഫ് എഞ്ചിനിയര്‍ മോസസ്സ് രാജ്കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment