ഉദുമ: പനയാല്‍ നെല്ലിയെടുക്കം ഗവ. എല്‍പി സ്‌കൂളിന് 2 കോടി 12 ലക്ഷം രൂപയുടെ വികസന പദ്ധതിയും സ്വന്തമായി ബസ്സും. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ജനകീയകൂട്ടായ്മയിലാണ് പദ്ധതിക്ക് അംഗീകാരമായത്.[www.malabarflash.com]
പി.കരുണാകരന്‍ എംപി പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ വികസന ഫണ്ടില്‍നിന്നും സ്‌കൂളിലേക്ക് ബസ്സ് അനുവദിച്ചു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി പദ്ധതി രേഖ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
പ്രധാനദ്ധ്യാപിക വി.വി.നാരായണി, ജനപ്രതിനിധികളായ ബിന്ദു, ലക്ഷ്മി, കെ.സന്തോഷ് കുമാര്‍, സരസ്വതി, വിനോദ് കുമാര്‍, എഇഒ കെ.ശ്രീധരന്‍, ബിപിഒ കെ.വി.ദാമോദരന്‍, കരിച്ചേരി നാരായണന്‍, മാധവന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ കുന്നുമ്മല്‍, അഡ്വ.വൈ.വിനോദ് കുമാര്‍, വൈ.കൃഷ്ണദാസ്, വാസുദേവ പനയാല്‍, ശാന്തയ്യ, എന്‍.അച്ചുതന്‍, സുജാത തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.മനമോഹന സ്വാഗതവും സാവിത്രി നന്ദിയും പറഞ്ഞു.
പരിപാടിയില്‍ 16 ലക്ഷം രൂപയുടെ വാഗ്ദാവും ലഭിച്ചു. വിഷന്‍ 2020യുടെ ഭാഗമായി വിജ്ഞാന കലാ കായിക പരിപാടികള്‍, സെമിനാറുകള്‍, സ്‌കൂള്‍ അപ്ഗ്രഡേഷന്‍, ബോധവല്‍ക്കരണ പരിപാടികള്‍, എക്‌സിബിഷന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ഗൃഹ സന്ദര്‍ശന പരിപാടികള്‍, ഗുരു വന്ദനം എന്നീ പരിപാടികള്‍ നടത്തും.
പ്രത്യേക ക്ലാസ് മുറികള്‍, കമനീയമായ ചുറ്റുമതില്‍, പ്രവേശന കവാടം, ഓഡിറ്റോറിയം, ആകര്‍ഷകമായ ഭക്ഷണ ശാല നിര്‍മിക്കും. കമ്പ്യൂട്ടര്‍ ലാബ് വികസിപ്പിക്കും. ഗണിതം, സയന്‍സ് ലാബുകള്‍ സജ്ജീകരിക്കും. റീഡിംഗ് റൂമും സജ്ജമാക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment