ന്യൂഡൽഹി: പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്ത ആളെ യുവാവ് മർദിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ വർഷം ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് ചിറ്റർ രാം ഭിവൽ എന്ന യുവാവിന്‍റെ മരണത്തിലേക്കു നയിച്ചത്. ഡൽഹിലെ അംബേദ്കർ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.[www.malabarflash.com]
ഈ മാസം 22നാണ് ഭിവൽ കൊല്ലപ്പെടുന്നത്. വീടിന്‍റെ താഴത്തെ നിലയിൽ ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ മനീഷ് എന്ന മച്ചർ പിടിയിലായി. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഇയാൾ പോലീസിനോടു വെളിപ്പെടുത്തി.

22ന് വീട്ടിലെത്തിയ ഭിവലിനെ ക്രിക്കറ്റ് സ്റ്റംപും കത്തിയും ഉപയോഗിച്ച് മനീഷ് കൊലപ്പെടുത്തുകയായിരുന്നു. തന്നെയും സഹോദരിയേയും അപമാനിച്ച ഭിവലിനോടുള്ള പ്രതികാരമാണ് കൊലയ്ക്കു കാരണമെന്നും ഇയാൾ സമ്മതിച്ചു.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ മനീഷിന്‍റെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ മനീഷിന്‍റെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment