Latest News

രാജപുരം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

രാജപുരം: ബളാംതോട് ചാമുണ്ഡിക്കുന്ന് സ്വദേശി സൗദിയില്‍ വാഹനപകടത്തില്‍ മരണപ്പെട്ടു.ബളാംതോട്ടെ മണികണ്ഠന്‍- ജയശ്രീ ദമ്പതികളുടെ മകന്‍ മഹേഷ് കുമാര്‍ (25) ആണ് മരണപ്പെട്ടത്.[www.malabarflash.com]

സൗദിയില്‍ സോഫാ കമ്പനി സൂപ്പര്‍വൈസറായ മഹേഷ്‌കുമാര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ ഊരിത്തെറിച്ചുണ്ടായ അപകടത്തില്‍ മഹേഷ് തല്‍സമയം തന്നെ മരണപ്പെടുകയായിരുന്നു.
മഹേഷ്‌കുമാര്‍ പഠിച്ചതും വളര്‍ന്നതും കൊല്ലം ചടയമംഗലത്തായിരുന്നു. നാട്ടില്‍ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മഹേഷ് ഏഴുകോണം പോളിയിലെ മുന്‍ ചെയര്‍മാനും ഇന്റര്‍പോളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.

കൊല്ലം ചടയമംഗലം സ്വദേശിയായ ഇവര്‍ വര്‍ഷങ്ങളായി ബളാംതോടാണ് താമസം. ഒരു വര്‍ഷം മുമ്പാണ് മഹേഷ്‌കുമാര്‍ സൗദിയില്‍ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.മജ്ഞു ഏക സഹോദരിയാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.