Latest News

വൈദ്യുതബന്ധം നഷ്ടമായി; ചികിത്സയിലിരുന്ന മൂന്നു രോഗികൾ മരിച്ചു

ചെന്നൈ: വൈദ്യുതബന്ധം നഷ്ടമായതിനെ തുടർന്ന് പുതുച്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നു രോഗികൾ മരിച്ചു. ഡയാലിസിസിനു വിധേയരായിക്കൊണ്ടിരുന്ന പുരുഷനും രണ്ടു സ്ത്രീകളുമാണ് മരിച്ചത്.[www.malabarflash.com]

പുതുച്ചേരിയിലെ ഇന്ദിരാ ഗാന്ധി സർക്കാർ മെഡിക്കൽ കോളജിലായിരുന്നു ദുരന്തം. പുതുച്ചേരി മുഖ്യമന്ത്രിയും മെഡിക്കൽ കോളജ് ഭരണസമിതിയിൽ അംഗമാണ്.

എട്ടു മിനിറ്റ് നേരത്തേക്കാണ് ആശുപത്രിയിൽ വൈദ്യുതബന്ധം നഷ്ടമായത്. വൈദ്യുത ബന്ധം നഷ്ടമായാൽ ഉടൻ പ്രവർത്തിക്കേണ്ട ജനറേറ്റർ വ്യാഴാഴ്ച പ്രവർത്തിക്കാതിരുന്നതാണ് അപകടകാരണം. ഇതേതുടർന്ന് ആശുപത്രിയിലെ ഉപകരണങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. 

വൈദ്യുത ബന്ധം നഷ്ടപ്പെട്ടാൽ ഡയാലിസിസ് മെഷീൻ 20 മിനിറ്റു നേരത്തേക്കു പ്രവർത്തിക്കേണ്ടതാണെങ്കിലും ഇതും സംഭവിച്ചില്ല. ഇതിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഡോക്ടർമാരെയും നാലു ജീവനക്കാരെയും ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഒന്നരവർഷം മുന്പാണ് മെഡിക്കൽ കോളജിൽ ഡയാലിസിസ് സൗകര്യം ആരംഭിച്ചത്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.