ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗവേഷകനായ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ചരിത്രത്തില്‍ പിഎച്ച്ഡി ചെയ്യുന്ന സേലം സ്വദേശി മുത്തുകൃഷ്ണനെ(രജനികൃഷ്)യാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ആത്മഹത്യ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല. മുത്തുകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ കടുത്ത വിവേചനം നേരിടുന്നതായി ചില സഹപാഠികളും വിദ്യാര്‍ഥി സംഘടനാനേതാക്കളും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആത്മഹത്യ സ്ഥിരീകരിക്കാന്‍ ഡല്‍ഹി പൊലീസും തയ്യാറായിട്ടില്ല.
'സമത്വം നഷ്ടമാകുമ്പോള്‍ എല്ലാം നഷ്ടമാകുന്നു. എംഫില്‍/പിഎച്ച്ഡി പ്രവേശനത്തില്‍ സമത്വവും തുല്യതയും പാലിക്കപ്പെടുന്നില്ല. പരീക്ഷകളിലും വൈവ പോലെയുള്ള നടപടിക്രമങ്ങളിലും പാലിക്കപ്പെടേണ്ട തുല്യതയുടെ നയം അട്ടിമറിക്കപ്പെടുകയാണ്. വിദ്യാര്‍ഥികളുടെ പോരാടാനുള്ള അവകാശങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്. പ്രാന്തസ്ഥിതര്‍ക്ക് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കാന്‍ സാധിക്കുന്നില്ല'- ഈ സന്ദേശം തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ച ശേഷമാണ് മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment