Latest News

മി​ഷേ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല, അറസ്റ്റിലായ യുവാവ് ബ​ന്ധു​വ​ല്ല, പോലീസിന്‍റേത് കള്ളക്കഥയെന്ന് പിതാവ്

പി​റ​വം: മി​ഷേ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും, യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത വാ​ദ​ഗ​തി​ക​ൾ നി​ര​ത്തി പോ​ലീ​സ് കേ​സ് ഫ​യ​ൽ ക്ലോ​സ് ചെ​യ്യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.[www.malabarflash.com] 

മകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോ​ണി​ന്‍റെ ശ​ല്യം മൂ​ലം മി​ഷേ​ലി​ന് മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് വ​രു​ത്തി​തീ​ർ​ക്കു​ക​യാ​ണ​ന്നും കു​ട്ടി​ക്ക് യാ​തൊ​രു​വി​ധ പ്ര​ശ്ന​ങ്ങ​ളു​മില്ലായിരുന്നുവെന്നും പി​താ​വ് ഷാ​ജി വ​ർ​ഗീ​സ് പ​റ​യു​ന്നു.

ക്രോ​ണ്‍ ബ​ന്ധു​വാ​ണ​ന്ന് വ​രു​ത്തി തീ​ർ​ക്കാൻ പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ കു​ടും​ബ​വു​മാ​യി പ​രി​ച​യം കു​റ​വാ​യി​രു​ന്നു​വെ​ന്നും മി​ഷേ​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക്രോണിന്‍റെ കുടുംബവുമായി ബന്ധമുണ്ടെന്നു മാധ്യമങ്ങളിൽ വാർത്തകണ്ട അറിവേയുള്ളുവെന്നു മിഷേലിന്‍റെ പിതാവ് പറഞ്ഞു.

കു​ട്ടി​യെ കാ​ണാ​താ​യി ആ​റ് ദി​വ​സം യാ​തൊ​രു അ​ന്വേ​ഷ​ണ​വും ന​ട​ത്താ​ത്ത പോ​ലീ​സ് മു​ൻ​വി​ധി​യോ​ടെ ആ​ത്മ​ഹ​ത്യ​യാ​ണ​ന്ന് പ​റ​ഞ്ഞ​ത് വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. കേ​വ​ലം ഒ​റ്റ ദി​വ​സം കൊ​ണ്ട് കാ​ര​ണം ക​ണ്ടെ​ത്തി കേ​സ് തീ​ർ​ക്കാ​നു​ള്ള പോ​ലീ​സി​ന്‍റെ വ്യ​ഗ്ര​ത സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ടത്തേണ്ട​താ​ണ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. കേ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും നി​സ​ഹ​ക​ര​ണം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് പി​താ​വ് ഷാ​ജി പ​റ​ഞ്ഞു.

കു​ട്ടി​യെ കാ​ണാ​താ​യി എ​ന്ന​റി​ഞ്ഞ് എ​റ​ണാ​കു​ള​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​ന്ന​പ്പോ​ൾ ഇ​വി​ടെ അ​വ​ഗ​ണ​ന​യാ​ണ് ല​ഭി​ച്ച​ത്. 18 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​തെ​ന്നും മൊ​ബൈ​ൽ കൈ​വ​ശ​മു​ള്ള​തി​നാ​ൽ ട​വ​ർ ലോ​ക്കേ​റ്റ് ചെ​യ്ത് ക​ണ്ടെ​ത്താ​ൻ സാ​ധിക്കു​മോ​യെ​ന്നാ​ണ് പി​താ​വ് ഷാ​ജി സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രോ​ട് ചോ​ദി​ച്ച​ത്. എ​സ്ഐ രാ​വി​ലെ 8.30നെ എ​ത്തു​ക​യു​ള്ളു​വെ​ന്നും എ​സ്ഐ​യ്ക്കാ​ണ് ഇ​തി​ന്‍റെ പാസ്‌വേഡ് അ​റി​യുകയുള്ളുവെന്നും പി​റ്റേ​ദി​വ​സം വ​രാ​നു​മാ​ണ് നി​ർ​ദേ​ശ​മു​ണ്ടാ​യ​തെ​ന്നും പിതാവ് പ​റ​യു​ന്നു.

പി​റ്റേ​ ദി​വ​സം വീ​ണ്ടും പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മൊ​ന്നു​മു​ണ്ടാ​യി​ല്ല. അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. വൈ​കു​ന്ന​രം അ​ഞ്ചോ​ടെ കാ​യ​ലി​ൽ മൃ​ത​ദേ​ഹം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പി​ന്നെ പോ​ലീ​സ് ബ​ന്ധു​ക്ക​ളെ വി​ളി​ക്കു​ന്ന​ത്. മി​ഷേ​ലി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.