മുംബൈ: വിമാനത്തില്‍ ശിവസേന എംപിയുടെ മര്‍ദനത്തിന് ഇരയായത് മലയാളി ഉദ്യോഗസ്ഥന്‍. എയര്‍ ഇന്ത്യയില്‍ മാനേജരായ കണ്ണൂര്‍ സ്വദേശി രാമന്‍ സുകുമാറിനെയാണ് ശിവസേന എംപി രവീന്ദ്ര ഗെയിക്‌വാദ് മര്‍ദിച്ചത്. 25 തവണ ചെരുപ്പുകൊണ്ട് അടിച്ചതായാണ് രാമന്‍ നല്‍കിയിരിക്കുന്ന പരാതി.[www.malabarflash.com]
എന്നാല്‍ ഒരാള്‍ക്കും മറ്റൊരാളെ ശിക്ഷിക്കാനുള്ള അവകാശമില്ലെന്ന് മര്‍ദനത്തിന് ഇരയായ രാമന്‍ സുകുമാരന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ മാന്യമായി പെരുമാറേണ്ടവരാണ്, ഇത്തരം പെരുമാറ്റം ശിക്ഷിക്കപ്പെടേണ്ടതാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ രാമന്‍ സുകുമാറിനോട് മാപ്പ് പറയില്ലെന്ന് രവീന്ദ്ര ഗെയിക്‌വാദ് പറഞ്ഞു. എങ്ങനെ പെരുമാറണം എന്ന് ഒരു അറുപത് വയസുകാരനായ ഉദ്യോഗസ്ഥന്‍ അറിഞ്ഞിരിക്കണമെന്നും ഗെയിക്‌വാദ് പറഞ്ഞു.
നേരത്തെ, രവീന്ദ്ര ഗെയിക്‌വാദിന് എതിരെ എയര്‍ ഇന്ത്യ വധശ്രമത്തിനു കേസ് കൊടുത്തിരുന്നു. ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസാണ് എംപി രവീന്ദ്ര ഗെയിക്വാദിനെ എതിരെ കേസെടുത്തത്. ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം കേസ് അന്വേഷിക്കും.
സംഭവത്തെ തുടര്‍ന്ന് ഗെയ്ക്‌വാദിന് എതിരെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്റെ കീഴിലുള്ള എല്ലാ വിമാനസര്‍വീസുകളിലും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്സ്, ഗോ എയര്‍ തുടങ്ങിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഉള്‍പ്പെടുന്ന വിമാനക്കമ്പനികള്‍ക്ക് പുറമേ ഫെഡറേഷനില്‍പ്പെടാത്ത എയര്‍ ഇന്ത്യയും യാത്രകളില്‍ നിന്ന് എംപിക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് എംപി മുംബൈയിലേക്ക് ട്രെയിനിലാണ് പോയത്.
വിമാനയാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതില്‍ കുപിതനായാണ് ശിവസേന എംപി രവീന്ദ്ര ഗെയിക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചത്. വ്യാഴാഴ്ച്ചയായിരുന്നു സംഭവം.
പൂണെ-ഡല്‍ഹി എ 1-852 വിമാനത്തില്‍ എംപി ഓപ്പണ്‍ ബിസിനസ് ക്ലാസ് ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ എക്കണോമി ക്ലാസ് മാത്രമുള്ള വിമാനമാണ് സര്‍വീസ് നടത്തിയത്. ഇക്കാര്യം എംപിയുടെ ഓഫീസില്‍ ബുധനാഴ്ച അറിയിച്ചിരുന്നതായും കുഴപ്പമില്ലെന്ന് മറുപടി ലഭിച്ചിരുന്നതുമായി എയര്‍ ഇന്ത്യ ജീവനക്കാര്‍ പറയുന്നു.
മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗെയിക്‌വാദ്. എം.പിയുടെ നടപടി അപലപനീയമാണെന്നും കര്‍ശന നടപടി വേണമെന്നും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment