Latest News

സി പി എം ഭരണത്തില്‍ ആര്‍ എസ്സ് എസ്സ് അഴിഞ്ഞാടുന്നു; എസ് ഡി പി ഐ

കാസര്‍കോട്: സാമുദായിക കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത കൊലപാതകമാണ് ചൂരി പള്ളിയില്‍ നടന്നതെന്ന് ബോധ്യപ്പെട്ടതായി എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.[www.malabarflash.com]

ഒരു കാരണവുമില്ലാതെ പവിത്രമായ പള്ളിയില്‍ കയറി ഉസ്താദിനെ കൊല്ലാന്‍ ഇവര്‍ക്ക് പ്രേരകമായത് സംഘ് പരിവാറിന്റെ ഉന്നത നേതൃത്വത്തിന്റെ ഒത്താശയാണ്. ഇതിലുള്ള മുഴുവന്‍ ഗുഢാലോചനാ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇടത് ഭരണത്തില്‍ ആര്‍ എസ്സ് എസ്സ് അഴിഞ്ഞാടുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ പറ്റില്ല എന്നും കമ്മിറ്റി പറഞ്ഞു.

യു എ പി എ പോലുള്ള കരിനിയമത്തിന് എസ് ഡി പി ഐ എതിരാണ് പക്ഷെ ന്യുനപക്ഷങ്ങള്‍ക്കെതിരെയും, പുരോഗമനവാദികള്‍ക്കെതിരെയും കേരളത്തില്‍ വ്യാപകമായി പ്രയോകിച്ചിട്ടുണ്ട് അത്‌കൊണ്ട് തന്നെ ഇത്രയും ഭീകരമായ കൊലയില്‍ എന്ത് നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുക എന്ന് കേരള സമൂഹം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ഒരു സമുദായത്തേയും, മതേതര വിശ്വാസികളേയും ഫാസിസ്റ്റുകളുടെ കേരളത്തിലെ സ്വാധീനകുറവില്‍ ആശ്വാസം കൊള്ളുന്നവരേയും ഞെട്ടിപ്പിക്കുകയും ദു:ഖിപ്പിക്കുകയും ചെയ്ത, കൊലക്കിരയായ റിയാസ് മൗലവിയുടെ ഒരു നിര്‍ധന കുടുംബമാണ്, മാത്രമല്ല തൊട്ടടുത്ത സംസ്ഥാനക്കാരനായ റിയാസ് മൗലവിയുടെ കൊലപാതകം കേരളത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതും കേരളത്തിന് കളങ്കവുമാണ,് ആയതിനാല്‍ അദ്ദേഹത്തിന്റെ കുടുംബത്തെ കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ ഹൊസങ്കടി, മാണി എന്‍, ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍, മുഹമ്മദ് പാക്യാര, ഹാരിസ് ടി കെ, മുഹമ്മദ് ഷാ, ശരീഫ് പടന്ന എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.