Latest News

ബന്ധുക്കളുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചുവയസ്സുകാരിയും പിതാവും മരിച്ചു

നെ​​ടു​​ങ്ക​​ണ്ടം: ബ​​ന്ധു​​ക്ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് അഞ്ചുവയസ്സുകാരിയും പി​താ​വും മ​​രി​​ച്ചു. ഏ​​ഴു​​ പേ​​ർ​​ക്കു പ​​രി​​ക്ക്. ഉ​​ടു​​ന്പ​​ൻ​​ചോ​​ല ക​​ല്ലു​​പാ​​ലം വ​​ട്ട​​കു​​ന്നേ​​ൽ അ​​ജീ​​ഷ് (33), മ​​ക​​ൾ ഇ​​വാ (അ​​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഉ​ടു​മ്പ​ൻ​​ചോ​​ല​​യ്ക്കു സ​​മീ​​പം തിങ്കളാഴ്ച വൈ​​കു​​ന്നേ​​രം 5.30-ഓ​​ടെ​​യാ​​ണ് അ​​പ​​ക​​ടം.[www.malabarflash.com] 

ഒ​​രേ ദി​​ശ​​യി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റൂ​​ക​​ൾ ത​​മ്മി​​ലാ​​ണ് കൂ​​ട്ടി​​യി​​ടി​​ച്ച​​ത്. മു​​ൻ​​പേ​​പോ​​യ കാ​​റി​​ന്‍റെ പിന്നിൽ ര​​ണ്ടാ​​മ​​ത്തെ വാ​​ഹ​​നം വ​​ന്നി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ഇ​​രു​​വാ​​ഹ​​ന​​ങ്ങ​​ളും റോ​​ഡി​​ൽ​​നി​​ന്നു തെ​​ന്നി​​മാ​​റി ഏ​​ല​​ക്കാ​​ട്ടി​​ലേ​​ക്കു പ​​തി​​ച്ചു. ഒ​​രു വാ​​ഹ​​നം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു.

അ​​പ​​ക​​ട​​ത്തി​​ൽ അ​​ജീ​​ഷി​​ന്‍റെ മ​​ക​​ൻ സ്റ്റീ​​വ് (ര​​ണ്ട്), ച​​ക്കി​​യ​​ത്ത് ജോ​​മോ​​ൻ (40), അദ്ദേഹത്തിന്‍റെ ഭാ​​ര്യ ജെ​​സി​​ന്ത (35), മ​​ക​​ൾ സാ​​ന്ദ്ര (13), ക​​രി​​ന്പ​​ൻ സ്വ​​ദേ​​ശി ചെ​​റു​​കാ​​ട്ടി​​ൽ ജി​​ബി​​ൻ (24), വാ​​ഹ​​ന​​ത്തി​​ന്‍റെ ഡ്രൈ​​വ​​റാ​​യ രാ​​ജാ​​ക്കാ​​ട് സ്വ​​ദേ​​ശി വ​​ര​​കി​​ൽ അ​​മ​​ൽ (22) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​വ​​രെ നെ​​ടു​​ങ്ക​​ണ്ട​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്രാ​​ഥ​​മി​​ക​​ചി​​കി​​ത്സ ന​​ൽ​​കി​​യ​​ശേ​​ഷം ക​​ട്ട​​പ്പ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. എ​​ങ്കി​​ലും കു​​ട്ടി​​യു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. 

അ​ജീ​ഷ് രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഹ​​ർ​​ത്താ​​ൽ​​ദി​​ന​​ത്തി​​ൽ ച​​തു​​രം​​ഗ​​പ്പാ​​റ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്രം സ​​ന്ദ​​ർ​​ശി​​ച്ചു മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ ഉ​​ടു​​ന്പ​​ൻ​​ചോ​​ല ടൗ​​ണി​​നു​​സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.