Latest News

കൂളിക്കുന്ന് ബിവറേജസ് ഔട്ട്‌ലറ്റിന് എതിരെയുള്ള ജനകീയ സമരം: ഉമ്മന്‍ചാണ്ടി സമരപ്പന്തല്‍ സന്ദര്‍ശിച്ചു

ഉദുമ: കൂളിക്കുന്ന് ബിവറേജസ് ഔട്ട്‌ലറ്റിന് എതിരെയുള്ള ജനകീയ സമരത്തിന് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തല്‍ സന്ദര്‍ശിച്ചു.[www.malabarflash.com]

ജനവാസ കേന്ദ്രമായ കൂളിക്കുന്നില്‍ ബീവറേജസ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയാണ് കൂളിക്കുന്ന് മദ്യ വി രുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ 12 ദിവസം പിന്നിടുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി എത്തിയത്.

ഗ്രാമങ്ങളുടെ സ്വഭാവിക ജീവിതരീതിയെയും, സ്ത്രീകളുടെയും കുട്ടികളുടെയും സഞ്ചാര സ്വാതന്ത്ര്യത്തെയും, ഭാവി തലമുറയെയും, അപകടത്തിലാക്കുന്ന രീതിയിലാണ് മദ്യശാല സ്ഥാപിക്കാന്‍ നീക്കം നടത്തുന്നത്. ഇത് ദൂര വ്യാപകമായ വിപത്തുകള്‍ സൃഷ്ടിക്കുമെന്നും, ബാലപീഡനങ്ങളുടെ കാലത്ത് ഗ്രാമങ്ങളിലേക്ക് പോലും മദ്യം 

സുലഭമാക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മത ജാതി രാഷ്ട്രീയ ഭേദമന്യേയുള്ള രാപ്പകല്‍ സമരത്തിലെ സ്ത്രീജന ബാഹുല്യം അധികൃതരുടെ കണ്ണ് തുറപ്പിക്കണമെന്നും സമരത്തിന് എല്ലാ പിന്തുണയും അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 12 ദിവസം പിന്നിടുന്ന രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം സമര മരത്തില്‍ കൈയൊപ്പുചാര്‍ത്തി.
വിവിധ മതരാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.