Latest News

ടാസ്‌ക് തിരുവക്കോളിയുടെ ഫൈസ് ഫെഡ്‌ലൈററ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ശനിയാഴ്ച

ഉദുമ: വിദ്യാഭ്യാസ, ജീവകാരുണ്യ, സാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ടാസ്‌ക് ആര്‍ട്‌സ് & സ്‌പോട്‌സ് ക്ലബ്ബ് തിരുവക്കോളിയുടെ 38 ാം വാര്‍ഷികത്തിന്റെ ഭാഗമായ നടത്തപ്പെടുന്ന ഫൈസ് ഫെഡ്‌ലൈററ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 18 ന് ശനിയാഴ്ച വൈകുന്നേരം മുതല്‍ തിരുവക്കോളി ഗ്രൗണ്ടില്‍ നടക്കും.[www.malabarflash.com] 

ഒന്നാം സമ്മാനമായി 15017 രൂപയും, രണ്ടാം സമ്മാനമായി 8017 രൂപയുടെയും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. 

അഡ്വ. ബാബു ചന്ദ്രന്‍ അധ്യക്ഷതയില്‍ ടാസ്‌കിന്റെ മുഖ്യ രക്ഷാധികാരി കെ.ജി അച്യുതന്‍ ഉദ്ഘാടനം ചെയ്യും. കെ.അപ്പക്കുഞ്ഞി സമ്മാനദാനം നിര്‍വ്വഹിക്കും. നിസാമുദ്ദീന്‍ സ്വാഗതം പറയും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.