കാസര്‍കോട്: യുവാവ് ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി മരിച്ചു. ചെര്‍ക്കള കോലാച്ചിയടുക്കത്തെ ജംഷീദാ(25)ണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചക്ക് ജോലിക്ക് പോവുകയാണെന്ന് ഉമ്മയോട് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് വരികയായിരുന്നു.
അതിനിടെയാണ് രാത്രി ഏഴരയോടെ ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് ഒരു യുവാവ് പുഴയില്‍ ചാടി മരിച്ചതായുള്ള വിവരം ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ജംഷീദിന്റെ ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.

മാനസികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ജംഷീദ് ചികിത്സയിലായിരുന്നു. വീട്ടിനകത്ത് തന്നെ കഴിയുകയായിരുന്നു പതിവ്. അപൂര്‍വ്വമായി മാത്രമെ പുറത്തിറങ്ങാറുള്ളു.
മുഹമ്മദ്-നഫീസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സുബൈര്‍, സര്‍മീന, ഷംന മിനാസ്, ജലീമ നസ്‌റീന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment