Latest News

പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ

കോട്ടയം: പാറന്പുഴയിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാറിന് കോടതി വധശിക്ഷ വിധിച്ചു. തൂക്കുകയറിന് പുറമേ വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും ഏഴ് വർഷം തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.[www.malabarflash.com]

ഇരകളുടെ കുടുംബത്തിലെ ശേഷിക്കുന്ന ഒരാൾക്ക് പ്രതി മൂന്ന് ലക്ഷം രൂപയും കവർച്ച ചെയ്ത 25,000 രൂപയും നൽകണമെന്നാണ് വിധി. കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ വിധി പറയുന്നത് രണ്ടു തവണ മാറ്റിവച്ച ശേഷമാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്.

അന്യസംസ്ഥാനത്തു നിന്നും ക്രിമിനൽ സ്വഭാവമുള്ള ആളുകൾ സംസ്ഥാനത്തേക്ക് വരുന്നത് കൂടിയിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇത്തരക്കാർക്കുള്ള താക്കീതാണ് വിധിയെന്നും നിരീക്ഷിച്ചു. പ്രതി യാതൊരു ദയയും കാട്ടാതെ കൊലപാതക ഉദ്ദേശത്തോടെ തന്നെയാണ് ആക്രമണം നടത്തിയെന്നും കോടതി നിരീക്ഷിച്ചു.

2015 മേയ് 16നു അർധരാത്രി കോട്ടയം പാറന്പുഴ മൂലേപ്പറന്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീണ്‍ ലാൽ (28) എന്നിവരെ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ 302, 397, 457, 380 എന്നീ വകുപ്പുകൾ നിലനിൽക്കുമെന്നും പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട പ്രവീണ്‍ നടത്തിയിരുന്ന തുണി അലക്കു സ്ഥാപനത്തിൽ തേയ്പ്പു ജോലിക്കാരനായിരുന്നു പ്രതി നരേന്ദർ കുമാർ (30). സ്വന്തം കടബാധ്യതകൾ വീട്ടാൻ ഇയാൾ അർധരാത്രി കൊലനടത്തി ആഭരണവും പണവുമായി സ്ഥലം വിടുകയായിരുന്നു.

പാന്പാടി സിഐ സാജു വർഗീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തർപ്രദേശിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.