കാസര്‍കോട് : പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും മുഹിയുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായ കുടക് കൊട്ടമുടി സ്വദേശി റിയാസ് മുസ്‌ല്യാരെ (30) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.[www.malabarflash.com]
ഓള്‍ഡ് ചൂരി പള്ളിക്ക് സമീപം താമസിക്കുന്നയാളുടെ പരാതിയിലാണ് കൊലപാതകത്തിന് കേസെടുത്തിരിക്കുന്നത്.
കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് കാസര്‍കോട്ടെത്തി അന്വേഷണ മേല്‍നോട്ടം ഏറ്റെടുത്തിട്ടുണ്ട്. ഉത്തരമേഖല എ ഡി ജി പി രാജേഷ് ദിവാന്‍, കണ്ണൂര്‍ റെയ്ഞ്ച് ഐ ജി മഹിപാല്‍ എന്നിവര്‍ കാസര്‍കോട് ക്യാമ്പ് ചെയ്താണ് ക്രമസമാധാന നടപടികള്‍ സ്വീകരിച്ച് വരുന്നത്.
കൊലപാതകം നടന്നയുടനെ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാര്‍ മൈക്കിലൂടെ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലെത്തില്‍ പരാതിക്കാരന്‍ എത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന റിയാസ് മുസ്‌ല്യാരെയെയാണ് കണ്ടത്. മരിച്ചതായി സംശയമുള്ളതിനാല്‍ പോലീസില്‍ വിവരമറിയിച്ച് പോലീസെത്തിയാണ് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പരാതിക്കാരന്റെ മൊഴി.
കഴുത്തിനരികിലായുണ്ടായ മാരക മുറിവിലൂടെ തക്തം വാര്‍ന്ന് മദ്രസാധ്യാപകന്റെ മുറി തളം കെട്ടിയിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാത്രി 10.30 മണിയോടെ ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരും മുകളില്‍ നിലയില്‍ താമസിക്കുന്ന മൂന്ന് മദ്രസാധ്യപകരും അവരവരുടെ മുറിയിലേക്ക് പോയിരുന്നു.
സാധാരണയായി റിയാസ് മുസ്‌ല്യാര്‍ രാത്രി 12.30 മണി വരെ മുറിക്കുള്ളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ശേഷമാണ് കിടക്കാറുള്ളതെന്ന് സഹപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു.
പ്രാര്‍ത്ഥനയ്ക്കിടയിലായിരിക്കാം മദ്രസാധ്യാപകനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. റിയാസ് മുസ്‌ല്യാര്‍ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് തസ്ബീഅ് ഉപകരണം മൃതദേഹത്തിനരികില്‍ തന്നെയുണ്ടായിരുന്നു
ശബ്ദം കേട്ട് തൊട്ടടുത്തുള്ള മുറിയില്‍ താമസിക്കുന്ന ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാര്‍ വാതില്‍ തുറന്നപ്പോള്‍ കല്ലേറ് ഉണ്ടായതോടെ വാതിലടച്ച് മുറിക്കുള്ളില്‍ നിന്നും പള്ളിയിലേക്കുള്ള വാതിലിലൂടെ പോയി മൈക്കില്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് മുകള്‍ നിലയില്‍ താമസിക്കുന്ന മറ്റു അധ്യാപകരും താഴെ എത്തിയത്. പ്രതികള്‍ക്ക് വേണ്ടി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. കൊലപാതകത്തിനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല.
ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ കൊലപാതകമെന്നാണ് പോലീസും സംശയിക്കുന്നത്. സംഭവം നടന്ന വിവരം പുറത്തറിയുന്നതിന് തൊട്ടുമുമ്പ് ഒരു ഭാഗത്തെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായും ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി ബോധപൂര്‍വ്വം ചെയ്തതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. ഈ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ സൈബര്‍ സെല്ലിന്റെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment