Latest News

കണ്ണൂർ കതിരൂരിൽ ബോംബേറ്; നാലുപേർക്ക് പരുക്ക്

കണ്ണൂർ: കതിരൂരിൽ പൊന്നും നായനാർ റോഡിൽ ബോംബേറിൽ രണ്ടു സിപിഎം അനുഭാവികൾ ഉൾപ്പെടെ നാലുപേർക്കു പരുക്ക്.[www.malabarflash.com] 

റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന സിപിഎം അനുഭാവികളായ മലാലിലെ സുരേന്ദ്രൻ, വിനീഷ് എന്നിവരുടെ സമീപത്ത് പ്രബേഷ് എന്നയാൾ ബോംബെറിയുകയായിരുന്നു. ഇയാൾ ബിജെപി പ്രവർത്തകനാണെന്നു പോലീസ് പറഞ്ഞു.

ഇവരെ കൂടാതെ തലശ്ശേരി ബ്ലോക്ക് ഓഫിസ് ജീവനക്കാരനായ എറണാകുളം സ്വദേശി ശ്രീകുമാർ, സുഹൃത്ത് അനിൽകുമാർ എന്നിവർക്കും പരുക്കേറ്റു. നാലു പേരെയും തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, സംഭവത്തിൽ സംഘപരിവാർ സംഘടനകൾക്കു പങ്കില്ലെന്നു ആർഎസ്എസ്  അറിയിച്ചു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.