Latest News

തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി; യുവതി അറസ്റ്റില്‍

കോഴഞ്ചേരി: ജില്ല ആശുപത്രിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ തിരിച്ചുകിട്ടി. തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയിലായി. കുഞ്ഞിനെ പോലീസ് മാതാപിതാക്കള്‍ക്ക് കൈമാറി.[www.malabarflash.com]

റാന്നി വെച്ചൂച്ചിറ പുറത്തുപുരക്കല്‍ അനീഷിന്റെ ഭാര്യ ലീനയാണ് (36) പിടിയിലായത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ ലീനയുടെ വീട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കുഞ്ഞുങ്ങളില്ലാത്തതിന്റെ വിഷമമാണ് ശിശുവിനെ തട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ലീന പോലീസിനോട് പറഞ്ഞു.
രാത്രി 8.30ഓടെ കുഞ്ഞിനെ കോഴഞ്ചേരി ജില്ല ആശുപത്രിയിലത്തെിച്ച് മാതാപിതാക്കളെ തിരികെ ഏല്‍പിച്ചു. ജില്ല ആശുപത്രിയിലെ പ്രത്യേക പരിചരണത്തിലാണ് കുഞ്ഞ് ഇപ്പോള്‍.
വ്യാഴാഴ്ച രാവിലെ 11.10നാണ് റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജി -അനിത ദമ്പതികളുടെ നാലുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ജില്ല ആശുപത്രിയില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. 

കുട്ടിയുടെയും അനിതയുടെയും പരിചരണത്തിനായി അനിതയുടെ മാതാവാണ് കൂടെയുണ്ടായിരുന്നത്. ഇവര്‍ രാവിലെ 10.30ഓടെ കുട്ടിയെ പിതാവ് സജിയെ ഏല്‍പിച്ചശേഷം വസ്ത്രം കഴുകാന്‍ പുറത്തുപോയി. ഇതിനിടെ ഡോക്ടര്‍ ലേബര്‍ റൂമിലത്തെി. ഈ സമയത്താണ് ആശുപത്രി ജീവനക്കാരി എന്ന വ്യാജേന ലീന എത്തി സജിയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി മാതാവിനെ കാണിക്കാനെന്ന് പറഞ്ഞ് കടന്നുകളഞ്ഞത്. അല്‍പസമയം കഴിഞ്ഞപ്പോള്‍ അനിത മുറിയില്‍ നിന്നെത്തി കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോഴാണ് കുഞ്ഞ് നഷ്ടപ്പെട്ട വിവരം ദമ്പതികള്‍ തിരിച്ചറിയുന്നത്. ഉടന്‍ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
ഡിവൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തത്തെി ആശുപത്രിയിലെ 16 സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആശുപത്രി പരിസരത്തെ എട്ട് മൊബൈല്‍ ടവറുകള്‍ ആധാരമാക്കി ഒമ്പതുലക്ഷം ഫോണ്‍ കാളുകളും പോലീസ് പരിശോധിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ലീന ആശുപത്രി പരിസരത്തുവെച്ച് ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത് കണ്ടതിനത്തെുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ കാളുകള്‍ പരിശോധിച്ചത്. 

ആശുപത്രിയില്‍ രോഗിയെ വിട്ടതിന് ശേഷം മടങ്ങുകയായിരുന്ന ഇലവുംതിട്ട സ്വദേശിയുടെ ഓട്ടോറിക്ഷയിലായിരുന്നു പ്രതി ആശുപത്രി പരിസരത്തുനിന്ന് കടന്നുകളഞ്ഞത്. തെക്കേമല ജങ്ഷനില്‍ ഇറങ്ങി 50 രൂപ കൂലി നല്‍കിയശേഷം ബാക്കി വാങ്ങാന്‍ നില്‍ക്കാതെ പത്തനംതിട്ട ബസില്‍ പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും അന്വേഷണത്തില്‍ ലഭ്യമായിരുന്നു. 

പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ ഇവര്‍ കുലശേഖരപതിക്ക് പോയ ഓട്ടോയും കണ്ടെത്തിയ പോലീസ് ഡ്രൈവറില്‍നിന്ന് മൊഴിയെടുത്തു. 30 പേര്‍ അടങ്ങുന്ന മൂന്ന് സംഘമായാണ് പോലീസ് അന്വേഷണം നടത്തിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.