Latest News

വിദേശമദ്യശാലയ്‌ക്കെതിരെ കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമിതിയുടെ സമരത്തിന് പിന്തുണയുമായി നേതാക്കള്‍

ഉദുമ: കാസര്‍കോട് നഗരത്തിലെ വിദേശമദ്യശാല ജനവാസ പ്രദേശമായ കൂളിക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമിതി നടത്തുന്ന രാപ്പകല്‍ സമരം കൂടുതല്‍ ശക്തമാവുന്നു.[www.malabarflash.com]

സമരത്തിന്റെ അഞ്ചാം ദിനമായ വെളളിയാഴ്ച മുന്‍ എം.എല്‍.എയും സിപിഎം നേതാവുമായ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, എസ്.ഡി.പി.ഐ നേതാക്കളായ മുഹമ്മദ് ഷാ, മൂസ. ഇ.കെ. തുടങ്ങിയവര്‍ സമര പന്തലിലെത്തി അഭിവാദ്യം ചെയ്തു.

കൂളിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് എം.എ അബ്ദുള്‍ഖാദര്‍, അണിഞ്ഞ മഹാ വിഷ്ണു ക്ഷേത്രം പ്രതിനിധി മണികണ്ഠന്‍ , മീത്തല്‍വീട് തുളിച്ചേരി തറവാട് പ്രതിനിധി പവിത്രന്‍.ടി നേതൃത്വം നല്‍കി.

ശനിയാഴ്ച രാവിലെ 10 മണിക്ക് മദ്യ നിരോധന സമിതി വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഒ.കെ ചിന്നമ്മ സമരപന്തലില്‍ എത്തുന്നതോടെ സമരങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരും. ശനിയാഴ്ച പ്രദേശത്തെ കുട്ടികളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.