Latest News

കൂളിക്കുന്ന് വിദേശമദ്യശാല തുറക്കാന്‍ അനുവദിക്കില്ല; ജനകീയ പ്രക്ഷോഭത്തില്‍ പ്രതിഷേധമിരമ്പി

ഉദുമ: കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബീവറേജ് കോര്‍പറേഷന്റെ ചില്ലറ മദ്യ വില്‍പന ശാല ജന വാസ പ്രദേശമായ മാങ്ങാട് കൂളിക്കുന്നിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം നടത്തി.[www.malabarflash.com]

സ്ത്രീകളും കുട്ടികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങളും സമരത്തില്‍ പങ്കാളിയായി. സാമൂഹ്യ പ്രവര്‍ത്തകന്‍ നാരായണന്‍ പെരിയ ഉദ്ഘാടനം ചെയ്തു. ഗോപാലന്‍ നായര്‍ എടച്ചാല്‍ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കുഞ്ഞി കൊളത്തിങ്കാല്‍ സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ ഷാനവാസ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ തെക്കില്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബി.വി അഷറഫ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിത് മൗവ്വല്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ഗീതാ കൃഷ്ണന്‍, സി.പി.എം മാങ്ങാട് ലോക്കല്‍ സെക്രട്ടറി വിജയന്‍ മാങ്ങാട്, ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം. ഷരീഫ്, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മണികണ്ഠന്‍, അബ്ദുല്‍ ഖാദര്‍ കൂളിക്കുന്ന്, എം. ഹസൈനാര്‍, ബാലകൃഷ്ണന്‍, പി.കെ. അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അഡ്വ: എം.കെ. മുഹമ്മദ്കുഞ്ഞി, ഹസ്സന്‍ മാങ്ങാട്, യു.എം ഷരീഫ്, സീതി കൂളിക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദേശീയ- സംസ്ഥാന പാതകളില്‍ നിന്നു 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രിം കോടതി വിധിയെ തുടര്‍ന്നാണ് ബാങ്ക് റോഡ് പൊലീസ് സ്റ്റേഷന്റെ മുന്‍വശത്തെ മദ്യശാല കളനാട്- ചട്ടഞ്ചാല്‍ പാതയില്‍ കൂളിക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഇരു മുറിയോട് കൂടിയ കെട്ടിടം അമ്പതിനായിരത്തിലേറെ രൂപ മാസ വാടക നിരക്കില്‍ കോര്‍പറേഷനു കൈമാറിയിട്ടുണ്ട്.

ജനവാസമുള്ള പ്രദേശത്ത് മദ്യശാല അനുവദിച്ചാല്‍ അതു നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനോടൊപ്പം മദ്യപാനികളുടെ ശല്യം ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഇവിടെ മദ്യഷാപ്പ് പ്രവര്‍ത്തിച്ചാല്‍ ഊടുവഴിയിലൂടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യക്കടത്ത് നടക്കും. അതു പോലെ തന്നെ മദ്യപിക്കാന്‍ വരുന്നവര്‍ക്ക് നേരെ അക്രമവും പിടിച്ചു പറിയും നടക്കാന്‍ സാധ്യതയുണ്ട്. ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും വ്യാപകമാകും. അതു കൊണ്ടു തന്നെ കൂളിക്കുന്നില്‍ വിദേശ മദ്യ ഷാപ്പ് തുറക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.