ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം റിയാൽ(ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ വിധി. കണ്ണൂർ സ്വദേശി ഒറ്റപ്പിലാവുള്ളത്തിൽ അബ്ദുള്ളയ്ക്കാണ് ഖത്തർ സുപ്രീം കോടതി ആറ് ലക്ഷം റിയാൽ നഷ്ടപരിഹാരം വിധിച്ചത്.[www.malabarflash.com]
ദുഹൈലിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന അബ്ദുള്ളയ്ക്ക് 2014 മേയ് ഒന്നിന് ഒരു വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് പരിക്കേറ്റിരുന്നു. അപകടത്തിൽ മാരകമായി പരിക്കേറ്റ അബ്ദുള്ളക്ക് ബോധം നഷ്ടപ്പെടുകയും രണ്ടുവർഷത്തോളം ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയും ചെയ്തു.
ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കിഴിയുകയായിരുന്ന അബ്ദുള്ളയുടെ പ്രശ്നത്തിൽ കൾച്ചറൽ ഫോറം ജനസേവന വിഭാഗം നടത്തിയ ഇടപെടലാണ് കേസ് നടപടികൾ വേഗത്തിലാക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനും സഹായകമായത്. ഒരു വർഷത്തെ കോടതി വ്യവഹാരങ്ങൾക്ക് ശേഷം ആറുലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി ഇൻഷുറൻസ് കന്പനിയോട് ആവശ്യപ്പെടുകയായിരുന്നു.
രണ്ടുവർഷത്തോളം അബോധാവസ്ഥയിലായിരുന്ന മുപ്പതുകാരനായ അബ്ദുള്ളയെ കഴിഞ്ഞ വർഷം മാർച്ചിൽ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇപ്പോൾ കേരളത്തിൽ ആയുർവേദ ചികിൽസയിലാണ് അബ്ദുള്ള.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment