Latest News

ബലാത്സംഗക്കേസ്: യുപി മുൻ മന്ത്രി ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു

ലക്‌നൗ: ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഗായത്രി പ്രജാപതിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയതിന് പ്രജാപതിയുടെ മകനെയും അനന്തിരവനേയുമടക്കം മൂന്നു പേരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയതപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലക്‌നൗവില്‍ നിന്ന്‌ ഇയാളെ അറസ്റ്റ് ചെയ്തത്. [www.malabarflash.com]

യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്‌തെന്നാണ് പ്രജാപതിക്കെതിരായുള്ള കേസ്. അറസ്റ്റ് ഭയന്ന് പ്രജാപതി ഒളിവിലായിരുന്നു. രാജ്യം വിടുമെന്ന സൂചനയെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിപ്പിച്ചിരുന്നു. പ്രജാപതിയുടെ സ്വത്ത് കണ്ടുക്കെട്ടുന്നതിനുള്ള അനുമതിക്കായി പോലീസ് കോടതിയെ സമീപിക്കാനിരിക്കെയാണ് അറസ്റ്റ്.

പ്രജാപതിയെ കൂടാതെ മറ്റു ആറുപേരാണ് കേസിലെ പ്രതികള്‍. രണ്ടു പേരെ കഴിഞ്ഞ ആഴ്ച പോലീസ് പിടികൂടിയിരുന്നു. 2014ലാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ഉത്തര്‍പ്രദേശ് മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിക്കെതിരെ ഫെബ്രുവരിയില്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.