ന്യൂഡല്‍ഹി: പത്ത് ലക്ഷത്തിന്റെ പുതിയ വ്യാജ കറന്‍സികള്‍ ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ ആള്‍ പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് യൂസഫ് ഷെയ്ക് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദിലെ അലഹബാദ് ബാങ്കിന്റെ് മല്‍ക്കജ്ഗിരി ശാഖയിലാണ് വ്യാജനോട്ടുകളുമായി ഇയാള്‍ എത്തിയത്.[www.malabarflash.com]
9.90 ലക്ഷത്തിന്റെ നോട്ടുകളാണ് ഇയാള്‍ ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. പണം സ്വീകരിച്ച കാഷ്യര്‍ നോട്ടുകള്‍ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചില്‍ഡ്രണ്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടായിരം രൂപയുടെ 400 നോട്ടുകളും അഞ്ഞുറൂപയുടെ 380 നോട്ടുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ മാല്‍ക്കജ്ഗിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment