കാസര്‍കോട്: ആരോ വരുന്നത് കണ്ട് വാതില്‍ പടിക്കല്‍ നിന്ന് നോക്കി നില്‍ക്കുന്നതിനിടയില്‍ കത്തി തനിക്ക് നേരെ നീണ്ടപ്പോള്‍ ഉസ്താദ് റിയാസ് മുസ്‌ല്യാര്‍ ചോദിച്ചിരുന്നു: 'ആളു മാറിയതാണ് നിങ്ങള്‍ക്ക്. നിങ്ങളെന്തിനിത് ചെയ്യുന്നു.' എന്നാല്‍ മൃഗതുല്യമായ മനസ്സുമായി എത്തിയ പ്രതിയെ പിന്തിരിപ്പിക്കാന്‍ ആ വാക്കുകള്‍ക്കുമായില്ല. [www.malabarflash.com]
നിലവിളി കേട്ട് ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ല്യാര്‍ വാതില്‍ തുറന്നപ്പോള്‍ ഒന്നാം പ്രതിയായ അജേഷ് ഒരു വേള പിന്‍വാങ്ങിയതാണ്. എന്നാല്‍ നിതിന്‍ റാവു അദ്ദേഹത്തെ കല്ലെറിഞ്ഞോടിച്ചതോടെയാണ് വീണ്ടും ഒന്നാം പ്രതി അക്രമം തുടരുന്നത്. അതിനാല്‍ തന്നെ നിതിന്‍ റാവുവിന് കൊലയില്‍ തുല്യ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികള്‍ പുറത്തിറങ്ങാതിരിക്കാന്‍ നിയമപരമായ എല്ലാ പഴുതുകളും അടച്ചാണ് അന്വേഷണം നടക്കുന്നത്. കൊലനടന്ന് മൂന്ന് ദിവസങ്ങള്‍ക്കകം തന്നെ പ്രതികളെ പിടിക്കാനായത് പോലീസിന് അഭിമാനനേട്ടമായി.
ഐ.ജി. മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനും പോലീസ് സംഘം പരിശ്രമിച്ചുവരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment