മേല്‍പറമ്പ്: കാസര്‍കോട് ചൂരി മുഹ്യുദ്ധീന്‍ ജുമാ മസ്ജിദിനകത്ത് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട റിയാസ് മുസ്‌ല്യാരുടെ ഘാതകര്‍ക്കെതിരെ യു.എ.പി.എ.ചുമത്തണമെന്നും കൊലക്കു പിന്നിലെ മുഴുവന്‍ ഗുഡാലോചനയും പുറത്തുകൊണ്ടുവരണമെന്നും, മുസ്ലിം ലീഗ് ജില്ലാ ഉപാദ്ധ്യക്ഷന്‍ കല്ലട്ര മാഹിന്‍ ഹാജി ആവശ്യപ്പെട്ടു.[www.malabarflash.com]
കാസര്‍കോട് നടന്ന കൊലപാതകങ്ങളിലൊന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് നാം കണ്ടതാണ്. പ്രാഥമികാന്വേഷണത്തിലെ പിഴവും, പ്രതികള്‍ക്കുവേണ്ടി ഹാജരാവുന്ന പ്രഗത്ഭ അഭിഭാഷകരുടെ മിടുക്കും കൊണ്ടാണ് കൊലയാളികള്‍ എളുപ്പത്തില്‍ രക്ഷപ്പെടുന്നത്.
കൊലയാളികള്‍ക്ക് വേണ്ടി കേരളത്തിലെ തന്നെ പ്രഗത്ഭ അഭിഭാഷകന്മാര്‍ എത്തിപ്പെടുന്നുവെങ്കില്‍, അതിന് പിന്നില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുവെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തുകയും,ഇവര്‍ക്ക് പിന്നിലുള്ള എല്ലാ കരങ്ങളെയും പിടികൂടണമെന്നും മാഹിന്‍ ഹാജി ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment