അഞ്ച് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ അനുവദിച്ചത്. കേളുഗുഡ്ഡെ സ്വദേശികളായ എസ്.അജേഷ് (20), നിധിന്‍ (19), അഖിലേഷ് (25) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെ ബുധനാഴ്ച നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു.
ഇതോടെയാണ് പ്രതികളെ അഞ്ചു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസ് അന്വേഷണ സംഘത്തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ.എ.ശ്രീനിവാസന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതേ തുടര്‍ന്നാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറന്റയച്ചത്. കനത്ത പോലീസ് ബന്തവസിലാണ് മൂന്നു പ്രതികളെയും കാസര്‍കോട്ടെത്തിച്ചത്.
കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തും. കൊലപാതകത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണ സംഘം പ്രതികളോട് ചോദിച്ചറിയും. ഈ മാസം 20ന് രാത്രിയിലാണ് മടിക്കേരി സ്വദേശിയായ റിയാസ് മുസ്‌ല്യാര്‍ താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment