Latest News

കര്‍ണാടകത്തില്‍ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് കാവി ഷാള്‍ നിര്‍ബന്ധമാക്കാന്‍ സംഘപരിവാര്‍ നീക്കം

മംഗളൂരു: സംഘപരിവാര്‍ സംഘടനകള്‍ക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് തീരദേശ കന്നഡ. മംഗളൂരുവും ഭട്കലും അടങ്ങുന്ന ഈ മേഖലയില്‍ സംഘപരിവാര്‍ അജണ്ടകള്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പണ്ടുമുതലേ ആസൂത്രിതമായി നടക്കുന്നുണ്ട്. 2009ല്‍ പത്തു വര്‍ഷം മുമ്പ് ബുര്‍ഖ ധരിക്കുന്നതിനെതിരേ ഉയര്‍ന്ന പ്രതിഷേധം ഉദാഹരണമാണ്.[www.malabarflash.com]

മതവിഭാഗങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ പുതിയൊരു തന്ത്രമാണ് ഇപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ പയറ്റുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ തട്ടമിടുന്നതുപോലെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിക്കണമെന്ന നിര്‍ദ്ദേശമാണ് എബിവിപി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്കു തട്ടമിടാന്‍ അനുവാദമുണ്ടെങ്കില്‍ തങ്ങള്‍ക്കും യൂണിഫോമിനൊപ്പം കാവി ഷോള്‍ ധരിക്കാന്‍ അവകാശമുണ്ടെന്ന് എബിവിപി പറയുന്നു.
ഭട്കലിലെ ഗവണ്‍മെന്റ് കോളേജില്‍ കാവി ഷാള്‍ ധരിക്കാതെ കോളേജിലെത്തിയ വിദ്യാര്‍ത്ഥിയെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമുണ്ടായി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ജയന്ത് നായിക്കിനെയാണ് ഹിന്ദുവായിട്ടും കാവി ഷാള്‍ ധരിച്ചില്ലെന്ന കാരണത്താല്‍ ഈ മാസം ആദ്യം സംഘപരിവാറുകാര്‍ ആക്രമിച്ചത്. 

ഷാള്‍ ധരിക്കാത്തതിന്‍െ പേരില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഷിമോഗ ജില്ലകളില്‍ പതിവായിരിക്കുകയാണെന്ന് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഗീയ പ്രശ്‌നങ്ങളുടെ പേരിലും സദാചാര ആക്രമണങ്ങളുടെ പേരിലും അക്രമ സംഭവങ്ങള്‍ പതിവായ ഈ ജില്ലകളില്‍ ഇപ്പോള്‍ ഷാളിന്റെ പേരിലാണ് സംഘപരിവാറുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബുര്‍ഖ ധരിക്കാമെങ്കില്‍ തങ്ങള്‍ക്ക് ഷാള്‍ ധരിച്ച് കൂടെ എന്ന വാദവുമായാണ് ആര്‍.എസ്.എസ്, എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത്.
എന്നാല്‍ ഇതില്‍ ജാതീയമായ ഒന്നും ഇല്ലെന്നാണ് എ.ബി.വി.പി പറയുന്നത് ഒരു വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും അതാണ് ഷാളുമായി തങ്ങള്‍ വരുന്നതെന്നും മംഗളൂരു താലൂക്ക് എ.ബി.വി.പി കണ്‍വീനര്‍ സുജിത്ത് ഷെട്ടി വ്യക്തമാക്കി. 

മുസ്ലിം വിദ്യാര്‍ത്ഥികള്‍ ബുര്‍ഖ ധരിക്കുന്നതിനെതിരേ പ്രതിഷേധങ്ങള്‍ മംഗളൂരുവില്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. 2009ല്‍ ദക്ഷിണ കന്നഡയിലാണ് ബുര്‍ഖക്കെതിരായ സംഘപരിവാരത്തിന്റെ പ്രതിഷേധങ്ങള്‍ ആദ്യം ഉയരുന്നത്.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.