Latest News

ഉദുമ പടിഞ്ഞാര്‍വീട് തറവാട്ടില്‍ കുടുംബസംഗമം

ഉദുമ: ഉദുമ പടിഞ്ഞാര്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ കുടുംബസംഗമവും ആദരിക്കലും നടത്തി.[www.malabarflash.com]
 
പാലക്കുന്ന് ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. എഴുപത് പിന്നിട്ട തറവാട്ടംഗങ്ങളെയും എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെയും ആദരിച്ചു.
പാലക്കുന്ന് ഭഗവതിക്ഷേത്രത്തില്‍ പൂജാരിസ്ഥാനത്തിന് അവകാശമുള്ള പടയുംകൊടി ഇല്ലക്കാരുടെ തറവാടുകളില്‍ ഒന്നാണിത്. മുന്‍ ക്ഷേത്ര മുഖ്യകര്‍മികളായ അപ്പുടു പൂജാരി, പൊക്ലി പൂജാരി എന്നിവരുടെ ചിത്രം തറവാട്ടില്‍ അന്നാച്ഛാദനം ചെയ്തു.

ജനറല്‍ബോഡി യോഗത്തില്‍ പി.ശേഖരന്‍ അധ്യക്ഷതവഹിച്ചു. കൃഷ്ണന്‍ പാത്തിക്കല്‍, പി.വി.സുമേഷ്, കെ.വി.ശ്രീധരന്‍, കെ.വി.രാജഗോപാലന്‍, പി.വി.വെള്ളച്ചി, പി.വി.കാര്‍ത്ത്യായനി, ലീല കൊക്കാല്‍, കെ.വി.നാരായണി, ബേബി പള്ളിപ്പുഴ, പി.വി.നാരായണി എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.