മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന്‍ അഹമ്മദിന് അതിശയകരമായ മാറ്റം. മൂന്ന് ആഴ്ച കൊണ്ട് 108 കിലോയാണ് ഈ ഈജിപ്ഷ്യന്‍ കാരി കുറച്ചത്. 500 കിലോയ്ക്കടുത്ത് ഭാരം ഉണ്ടായിരുന്ന ഇമാന് ഇപ്പോള്‍ 380 കിലോ ആയി ചുരുങ്ങി.[www.malabarflash.com]
ദിവസവും രണ്ടു കിലോ വെച്ച് 25 ദിവസത്തിനുള്ളില്‍ 50 കിലോ കുറയ്ക്കാനായിരുന്നു ഡോക്ടര്‍മാര്‍ പ്ലാന്‍ ഇട്ടിരുന്നത്. എന്നാല്‍ തങ്ങളെയും അതിശയപ്പെടുത്തി ലക്ഷ്യമിട്ടതിനേക്കാളും വേഗത്തിലാണ് ഇമാന്‍ അഹമ്മദിന് ഭാരം കുറയുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

25 വര്‍ഷത്തിനു ശേഷം ഇമാന്‍ അഹമ്മദിന് സ്വന്തമായി ഇരിക്കാനും എഴുന്നേല്‍ക്കാനും സാധിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ശരിരത്തില്‍ ജലത്തിന്റെ അളവ് ധാരാളമായി ഉണ്ടായിരുന്നെന്നും ഫിസിയോതെറാപ്പിയിലൂടെ അത് കുറച്ചുവെന്നും ഇപ്പോള്‍ ബാരിട്രിക് ശസ്ത്രക്രിയയ്ക്കായി തയ്യറെടുക്കുകയാണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ മുഫ്‌സല്‍ ലകഡാവാല പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment