Latest News

ഉപ്പളയിൽ രണ്ടു യുവാക്കൾക്ക് കുത്തേറ്റു

ഉപ്പള: ഉപ്പളയിൽ ഗുണ്ടാ ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് കുത്തേറ്റു.ഗുരുതര പരിക്കേറ്റ ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

ഉപ്പള മൂസോടി സ്‌കൂളിന് സമീപത്ത് വെച്ച് നാലംഗ സംഘമാണ് ഇരുവരെയും കുത്തിയത്. പരിക്കേറ്റവരെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മാംഗ്ളൂരിലേക്ക് മാറ്റുകയായിരുന്നു.

വ്യാഴാഴ്ച്ച രാത്രി 7 .30 ഓടെയാണ് സംഭവം.ഉപ്പള ശാന്തിഗുരിയിലെ കസായി മൂസയുടെ മകനും വിദ്യാർത്ഥിയുമായ ഉമ്രു എന്ന ഇബ്രാഹിം (17 ) പത്വാടി സ്വദേശി സാഹിറിൻറെ മകനും വിദ്യാർത്ഥിയുമായ മുഹമ്മദ് അഫ്സാൻ( 13 ) എന്നിവർക്കാണ് കുത്തേറ്റത്.

ഒരുമാസം മുമ്പ് കൊല്ലപ്പെട്ട കാലിയ റഫീഖിന്റെ മകൻറെ നേത്രത്വത്തിൽ നാലുപേർ ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.നേരത്തെ കൊല്ലപ്പെട്ട മുത്തലിബിന്റെ സഹോദര പുത്രൻ കൂടിയാണ് അഫ്സാൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.