കാസര്‍കോട്: പഴയ ചൂരി മുഹിയുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്ന മുറിയില്‍ മദ്രസാധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കുത്തിക്കൊന്ന കേസില്‍ മൂന്നുപേര്‍ പിടിയിലായതായി അറിയുന്നു.[www.malabarflash.com]
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസ്, മാനന്തവാടി ജോയിന്റ് എസ് പി ജയ്‌ദേവ് ജി, മലപ്പുറം ഡി ഡി ആര്‍ ബി ഡി വൈ എസ് പി എം പി മോഹന ചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സി ഐ പി കെ സുധാകരന്‍, ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. നേരത്തെ കേസ് അന്വേഷിച്ച കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത് കുമാര്‍ എന്നിവരുടെ സഹായങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൂന്നുപേര്‍ പോലീസ് പിടിയിലായത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ആയുധങ്ങള്‍ കണ്ടെത്താനും ഗൂഢാലോചനയില്‍ ആരെങ്കിലും ഉണ്ടോ എന്നറിയാനുമായി ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നു.
പിടിയിലായവര്‍ നേരത്തെ ഒരു കേസിലും പ്രതിയായവരെല്ലാന്നാണ് വിവരം. അതിനാല്‍ തന്നെ സംഘത്തെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മുന്‍ കൊലക്കേസ് പ്രതികളെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് കൊലക്ക് ശേഷം രണ്ടുപേര്‍ സ്ഥലത്തില്ലെന്ന വിവരം നാട്ടില്‍ പ്രചരിക്കുന്നത്.
ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. വ്യാഴാഴ്ച രാവിലെ മുതല്‍ ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു. വൈകിട്ട് നാലോടെ സംഘം അന്വേഷണ സംഘത്തിന്റെ പിടിയിലായതായി വിവരം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment