ചെറുതോണി: എഴുപതുകാരിയായ ക്ഷേത്ര ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരനായ ശാന്തിക്കാരനെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തു.[www.malabarflash.com]
മുണ്ടക്കയം–മടുക്ക പള്ളിക്കാട്ടില്‍ വൈശാഖ് (20)ആണു അറസ്റ്റിലായത്. പൂജാരി അവധിയായതിനാല്‍ ഒരു ദിവസത്തെ പൂജയ്ക്കായി എത്തിയതായിരുന്നു വൈശാഖ്. സംഭവത്തിന് ശേഷം വിധവയായ ജീവനക്കാരി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഇവര്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് ശനിയാഴ്ച ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഇവര്‍ വിവരം അറിയിച്ചു.
ആശുപത്രി അധികൃതര്‍ വനിതാ പോലീസിനെ അറിയിക്കുകയും മൊഴിയെടുത്ത ശേഷം സിഐയ്ക്ക് കേസ് കൈമാറുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മുണ്ടക്കയത്തെ വീട്ടില്‍ നിന്നാണു വൈശാഖിനെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഇടുക്കി സിഐ: സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment