കൊല്ലം: കരുനാഗപ്പള്ളിയില്‍ 12 വയസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയും അയല്‍വാസിയായ ക്ഷേത്ര പൂജാരിയും അറസ്റ്റില്‍. തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൂജാരി അറസ്റ്റിലായി. ആലുംകടവ് സ്വദേശി രഞ്ചുവാണ് അറസ്റ്റിലായത്.[www.malabarflash.com]
പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ക്ഷേത്ര പൂജാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.കുട്ടിയുടെ മാതാവുമായുള്ള രഞ്ചുവിന്റെ വഴിവിട്ട ബന്ധമാണ് കുട്ടിയുടെ നേർക്കും തിരിഞ്ഞത്. കുട്ടിയുടെ അമ്മയുടെ അറിയോടെയാണ് പീഡനം നടന്നത്.
പെണ്‍കുട്ടിയുടെ ശരീരത്തിലും രഹസ്യ ഭാഗങ്ങളിലും ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയുടെ അമ്മയേയും അയല്‍വാസികളേയും നിരീക്ഷിച്ച് വരികയായിരുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് കുലശേഖരപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയായതിനാല്‍ തലേദിവസം നേരത്തേ മുറിയില്‍ കയറി കതകടച്ചിരുന്ന പഠിക്കുകയായിരുന്നു പെണ്‍കുട്ടി.
പിറ്റേദിവസം രാവിലെ അമ്മ വിളിച്ചിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്നു സഹോദരന്‍ വീടിനു പിന്നിലുള്ള ജനാല തുറന്ന് നോക്കുമ്പോഴാണു പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. പെണ്‍കുട്ടി ഏറെ നാളായി അമ്മയുടെ സഹോദരിയുടെ വീട്ടില്‍നിന്നാണ് പഠിച്ചുകൊണ്ടിരുന്നത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.

No comments:
Post a Comment