Latest News

  

കൂളിക്കുന്നിലെ മദ്യഷാപ്പിനെതിരെ സമരം തുടങ്ങിയിട്ട് ഒരു മാസം

ഉദുമ: കാസര്‍കോട് നഗരത്തിലെ വിദേശ മദ്യവില്‍പനശാല കൂളിക്കുന്നില്‍ സ്ഥാപിക്കുന്നതിനെതിരെയുള്ള രാപകല്‍ സമരം ഒരു മാസം തികയുന്നു. മദ്യഷാപ്പ് വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം.[www.malabarflash.com] 

മനുഷ്യമതില്‍, സമരമരം, ചിത്രസമരം, കഞ്ഞിവയ്പ് സമരം, ജനജാഗ്രതാ സദസ്സ് തുടങ്ങി വിവിധ സമരമുറകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ചു.
പഞ്ചായത്ത് അംഗം കലാഭവന്‍ രാജുവിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ വിനീത് അണിഞ്ഞ, സമരസമിതി ചെയര്‍മാന്‍ ഗോപാലന്‍ നായര്‍, എം.കെ.മുഹമ്മദ്കുഞ്ഞി, എം.എച്ച്.മുഹമ്മദ്കുഞ്ഞി, പി.കെ.അബ്ദുല്ല, അബ്ദുല്ല ചട്ടഞ്ചാല്‍, മുഹമ്മദ് ഷാ, വിനോദ്, അഹമ്മദലി, പവിത്രന്‍, ഹനീഫ് റസാഖ്, കണ്‍വീനര്‍ മുഹമ്മദ്കുഞ്ഞി കുളത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.