Latest News

പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യം ഫേസ്ബുക്കിലിട്ടു; 14കാരന്‍ അറസ്റ്റില്‍

ഷിക്കാഗോ: പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യം 'ഫേസ്ബുക്ക് ലൈവി'ലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പതിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ബലാത്സംഗം ബാലലൈംഗികദൃശ്യങ്ങളുടെ പ്രചാരണം എന്നീ കുറ്റങ്ങള്‍ പ്രതിക്കുമേല്‍ ചുമത്തി. പെണ്‍കുട്ടിയ ബലാത്സംഗം ചെയ്ത മറ്റുള്ളവരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പോലീസ് പറഞ്ഞു.

മാര്‍ച്ച് പത്തൊമ്പതിന് കുടുംബത്തോടൊപ്പം പള്ളിയില്‍പ്പോയി മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇരുപത്തിയൊന്നിന് കണ്ടെത്തി. ഇതിനിടെ അഞ്ചാറുപേര്‍ കുട്ടിയെ ബലാത്സംഗംചെയ്തു. ഭീഷണികാരണം കുട്ടിയും അമ്മയും താമസസ്ഥലം മാറി.

നാല്‍പ്പതോളംപേര്‍ വീഡിയോ കണ്ടെങ്കിലും ആരും ഇക്കാര്യം പോലീസില്‍ അറിയിച്ചില്ല. ഒരു കൗമാരക്കാരനാണ് പെണ്‍കുട്ടിയുടെ ബന്ധുവിനെ ഇക്കാര്യമറിയിച്ചത്. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.