പാലക്കുന്ന് അങ്കക്കളരിയില്‍ താമസിക്കുന്ന പതിമൂന്നുകാരിയെയാണ് തിങ്കളാഴ്ച രാവിലെ കാണാതായത്.[www.malabarflash.com]
രാവിലെ 7 മണിയോടെ തിരുവക്കോളിയിലെ മദ്രസ്സയിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ മദ്രസ സമയം കഴിഞ്ഞിട്ടും വിട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മദ്രസയില്‍ ചെന്നിട്ടില്ലെന്നറിഞ്ഞത്. ഉടന്‍ ബേക്കല്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വിവരം അറിയിച്ച് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പോലീസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വിവരം അറിയിച്ച് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ഇതിനിടിലാണ് കുട്ടി സുരക്ഷിതമായി ഉളളാളിലുണ്ടെന്ന സന്ദേശം ദര്‍ഗാ കമ്മിററി ഓഫീസില്‍ നിന്നും കുട്ടിയുടെ മാതവിന്റെ മൊബൈല്‍ ഫോണിലേക്ക് എത്തുന്നത്. ഇതോടെ പിതാവും ബന്ധുക്കളും ഉളളാള്‍ ദര്‍ഗാ കമ്മിററി ഓഫീസിലെത്തി കുട്ടിയെ നാട്ടിലെത്തിച്ചു.
രാവിലെ മദ്രസ്സയിലേക്ക് പോവുന്ന വഴിയില്‍ ഒരു പര്‍ദ്ദധാരി വരുന്നതായി കണ്ടെന്നും പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ ട്രൈനിലാണ് ഉണ്ടായതെന്നും കുട്ടി പറയുന്നു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ ഡ്രൈവറോട് കാര്യം പറയുകയും ഓട്ടോ ഡ്രൈവര്‍ ഉളളാള്‍ ദര്‍ഗാ കമ്മിററി ഓഫീസില്‍ എത്തുകയുമാരുന്നെന്നാണ് കുട്ടി പറയുന്നത്.
ദര്‍ഗയിലെ ഓഫീസ് ജീവനക്കാര്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് മാതാവിന്റെ മൊബൈലിലേക്ക് വിളിക്കുകയായിരുന്നു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു.
No comments:
Post a Comment