ബേക്കല്‍: 30 വിദേശ യാത്രാബ്ലോഗര്‍മാര്‍ ബേക്കലിന്റെ വാനില്‍ ഞായറാഴ്ച പട്ടം പറത്തി. മെയ് അഞ്ചു മുതല്‍ ഏഴുവരെ ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട്, കാസര്‍കോട് ജില്ലാ ഭരണകൂടം, ബി.ആര്‍ഡി.സി. എന്നിവ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടംപറത്തല്‍ മേളയുടെ മുന്നോടിയായിട്ടാണ് വിദേശികളും നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നത്.
വണ്‍ ഇന്ത്യാ കൈറ്റ് ടീം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗെഴുത്തുകാര്‍ക്ക് പട്ടങ്ങള്‍ കൈമാറി. ഇതിനുശേഷം വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്റെ 45 അടി വ്യാസമുള്ള ഭീമന്‍ പട്ടവും വിണ്ണില്‍ ഉയര്‍ന്നു. അവധി ദിവസം ആഘോഷിക്കാന്‍ ബേക്കല്‍ ബീച്ച് പാര്‍ക്കിലെത്തിയിരുന്ന നൂറു കണക്കിന് ആള്‍ക്കാര്‍ക്ക് ഇത് മനം കുളിര്‍പ്പിക്കുന്ന കാഴ്ചയായിമാറി.
ബീച്ച് പാര്‍ക്കിലെത്തിയ വിദേശ ബ്ലോഗര്‍മാരെ ബി.ആര്‍.ഡി.സി. എം.ഡി. മന്‍സൂര്‍, ഖാലിദ് സി. പാലക്കി, അന്‍വര്‍ഹസ്സന്‍, സി. എം. കുഞ്ഞബ്ദുള്ള, അഷറഫ് കൊളവയല്‍, ഷുക്കൂര്‍ ബസ്റ്റോ, സുകുമാരന്‍ പൂച്ചക്കാട്, ഹരൂണ്‍ അബ്ദുള്ള മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
No comments:
Post a Comment