Latest News

രാജ്യത്തെ ആദ്യ 3-ഡി പ്ലാനറ്റേറിയം മംഗളൂരുവില്‍ ഒക്ടോബറില്‍ തുറക്കും

മംഗളൂരു:ഇന്ത്യയിലെ ആദ്യത്തെ ത്രിമാന(3-ഡി) പ്ലാനറ്റേറിയം ഒക്ടോബറില്‍ മംഗളൂരുവില്‍ തുറക്കും. സ്വാമി വിേവകാനന്ദന്റെ പേരായിരിക്കും ഇതിനു നല്‍കകുയെന്ന് ജെ.ആര്‍.ലോബോ എം.എല്‍.എ. പത്രസമ്മേളനത്തില്‍ പറഞ്ഞു.[www.malabarflash.com]

35.6 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന പ്ലാനറ്റേറിയത്തിന്റെ നിര്‍മാണം 2013-ലാണ് തുടങ്ങിയത്. സിങ്കപ്പൂര്‍, ചൈനയിലെ ഹാങ്ഹായ്, യു.എസിലെ റിച്ച്മണ്ട്, ദക്ഷിണ കൊറിയയിലെ അന്യോങ്, കാനഡയിലെ കാല്‍ഗറി, യു.കെയിലെ ബ്രിസ്റ്റോള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇത്തരം പ്ലാനറ്റേറിയം ഉള്ളത്.

വിദ്യാര്‍ഥികളെയും ശാസ്ത്രകുതുകികളെയും ആകര്‍ഷിക്കുന്ന പ്ലാനറ്റേറിയം മംഗളൂരുവിലെ പിലികുലയിലുള്ള ഡോ.ശിവറാം കാരന്ത് ബയോളജിക്കല്‍ പാര്‍ക്കിലാണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. ഇതിനുള്ള കെട്ടിട സമുച്ചയം ഏതാണ്ട് പൂര്‍ത്തിയായി. ഇനി ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലിയാണ് നടക്കേണ്ടത്.

ഒരേസമയം 200 പേര്‍ക്ക് ഇരുന്ന് കാഴ്ച കാണാനാവും. ഐ.ഐ.എ. ഒപ്റ്റിക്കല്‍ പ്രൊജക്ടറും ത്രിമാന 8കെ ദൃശ്യമികവും അമേരിക്കയിലെ സതര്‍ലാന്‍ഡ് കംപ്യൂട്ടര്‍ കോര്‍പ്പറേഷനാണ് ലഭ്യമാക്കുക.

ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ വിവരണം ഉണ്ടാവും.
കര്‍ണാടക സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.