Latest News

മൗഗ്ലി പെണ്‍കുട്ടിയില്‍ അവകാശവാദമുയര്‍ത്തി ദമ്പതികള്‍ ; ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാര്‍

ലക്‌നൗ: യു.പി.യിലുള്ള ബഹ്‌റൈച്ച് എന്ന സ്ഥലത്തെ 'കറ്റാര്‍നിയാ ഘട്ട്' വന്യമൃഗ സങ്കേതത്തില്‍ നിന്ന് കണ്ടെത്തിയ വാനരന്മാര്‍ക്കിടയില്‍ വളര്‍ന്നുവെന്ന് കരുതപ്പെടുന്ന മൗഗ്ലി പെണ്‍കുട്ടിയില്‍ അവകാശവാദമുയര്‍ത്തി ദമ്പതികള്‍.[www.malabarflash.com] 

ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ മേഖലയില്‍ നിന്നുള്ള റംസാന്‍ അലി ഷായും ഭാര്യ നാസ്മയുമാണ് മൗഗ്ലി പെണ്‍കുട്ടി തങ്ങളുടെ മകളാണെന്ന് അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ക്ക് കുട്ടിയെ നഷ്ടപ്പെട്ടത് പറയപ്പെടുന്നു. ഷോപ്പിംഗിനിടെ കാണാതായ കുട്ടിയെ കുറിച്ച് പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫലം കണ്ടില്ല. 

മൗഗ്ലി പെണ്‍കുട്ടിയുടെ ചിത്രം പത്രങ്ങളില്‍ കണ്ടതോടെ ഇവര്‍ കുട്ടിയെ തിരിച്ചറിയുകയായിരുന്നു. അലിസയെന്നാണ് കുട്ടിയുടെ പേരെന്നും പറയുന്നു. കുട്ടിയുടെ മതാപിതാക്കളെന്ന് തെളിയിക്കാന്‍ ഇവര്‍ ഡിഎന്‍എ പരിശോധനയ്ക്കും തയ്യാറാണെന്നാണ് വ്യക്തമാക്കുന്നത്.

കുരങ്ങന്മാരുടേതിന് സമാനമായ ചേഷ്ടകള്‍ കാണിച്ച കുട്ടി മൗഗ്ലി പെണ്‍കുട്ടിയെന്നാണ് അറിയപ്പെട്ടത്. പെണ്‍കുട്ടിക്ക് വനദുര്‍ഗ്ഗ എന്ന് പേരിട്ടതായി അധികൃതര്‍ അറിയിച്ചു. വാര്‍ത്തകളിലൂടെ ജനശ്രദ്ധ നേടിയ പെണ്‍കുട്ടിയെ കാണാന്‍ നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. ആളുകളെ കാണുമ്പോള്‍ കട്ടിലിനടിയല്‍ ഒളിച്ചാണ് കുട്ടി സ്വയം സംരക്ഷിക്കുന്നത്. 

കാട്ടില്‍ അകപ്പെട്ട പെണ്‍കുട്ടി കുരങ്ങന്മാരെ അനുകരിച്ചതാണ് തെറ്റിദ്ധാരണ പരത്തിയതെന്ന അനുമാനവുമുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികള്‍ ചെയ്യുന്ന സ്വാഭാവിക അനുകരണങ്ങള്‍ മാത്രമേ ഈ പെണ്‍കുട്ടിയും ചെയ്തിട്ടുള്ളുവെന്നാണ് സൈക്കാട്രിസ്റ്റ് പറയുന്നത്. 

കുട്ടി പെട്ടെന്ന് തന്നെ നടക്കാനും സംവദിക്കാനും പഠിച്ചെടുക്കുന്നതും കുരങ്ങന്മാരാല്‍ വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയല്ലെന്നാണ് വെളിവാക്കുന്നതെന്നും മാനസികാരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. കുട്ടിയെക്കുറിച്ച് ചില അവകാശവാദങ്ങളുമായി 'ഭുല്ലാന്‍ അലി' എന്നൊരാളും മുന്‍പ് എത്തിയിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.