ദുബൈ: ദുബൈ ജയിലിലായിരുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ മഞ്ജു ജയില്‍ മോചിതയായി. ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനാലാണ് ഡോ. മഞ്ജു ജയിലിലായത്.[www.malabarflash.com]
അഞ്ച് കോടിയില്‍ താഴെയുള്ള ഇടപാടുകളുടെ പേരിലായിരുന്നു മഞ്ജു ജയിലില്‍ അകപ്പെട്ടത്. ഈ കേസുകള്‍ ഒത്തുതീര്‍പ്പായ പശ്ചാത്തലത്തിലാണ് മഞ്ജുവിന്റെ മോചനം ഉണ്ടായത്.
യു എ യിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ കുടിശിക ഉണ്ടായതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലായത്. ഇദ്ദേഹം ജയിലിലാകും മുമ്പ് തന്നെ വണ്ടി ചെക്ക് മടങ്ങിയ കേസില്‍ മഞ്ജു ജയിലിലായിരുന്നു.
അത്ര വലുതല്ലാത്ത തുക തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ മകള്‍ ജയിലിലായിട്ടും പിതാവ് ഇടപെടാതിരുന്നതാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ധനസ്ഥിതി അന്വേഷിക്കാന്‍ കാരണമായത്. കടക്കെണിയിലായതിനാലാണ് മകളെ രക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയാതിരുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment