മംഗളൂരു: മംഗളൂരു സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ മോഷണശ്രമത്തിനിടെ മലയാളി റെയില്‍വേ ജീവനക്കാരന്റെ ഭാര്യയെ ആക്രമിച്ചു.[www.malabarflash.com]
ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. മംഗളൂരുവിലെ റെയില്‍വേ ജിവനക്കാരന്‍ ഷൊറണൂര്‍ മുണ്ടായ സ്വദേശി സച്ചിദാനന്ദന്റെ ഭാര്യ അംബുജാക്ഷി(55)ക്കാണ് പരിക്കേറ്റത്.
പട്ടാപ്പകലാണ് അംബുജാക്ഷിയെ മോഷ്ടാവ് ആക്രമിച്ചത്. സംഭവത്തെത്തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സുകളില്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാരും ക്വാര്‍ട്ടേഴ്‌സ് നിവാസികളും മംഗളൂരു സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ പ്രകടനം നടത്തി. നാല്‍പ്പതു വര്‍ഷത്തിലധികം പഴക്കമുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ താമസയോഗ്യമല്ലെന്നും ജിവനക്കാര്‍ പരാതിപ്പെട്ടു.
ഡി.ആര്‍.ഇ.യു., എസ്.ആര്‍.ഇ.എസ്., ബി.എം.എസ്., എസ്.ആര്‍.എം.യു. എന്നീ യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. തുടര്‍ന്നുനടന്ന യോഗം സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി.ഐ.മധുസൂധനന്‍ ഉദ്ഘാടനം ചെയ്തു. എ.സി.വിനയരാജ്, ബി.എം.എസ്. കര്‍ണാടക സംസ്ഥാന പ്രസിഡന്റ് വിശ്വനാഥ് ഷെട്ടി, തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.കെ.അനില്‍കുമാര്‍, രവീന്ദ്രനാഥ്, സൂരജ് രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.ആര്‍.എം.യു. നടത്തിയ യോഗത്തില്‍ സെക്രട്ടറി ആനന്ദ, എന്‍ജിനിയറിങ് വിഭാഗം സെക്രട്ടറി രാജേഷ്‌കുമാര്‍ സിങ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment