Latest News

മകളുടെ വിവാഹ ചടങ്ങുകള്‍ക്കിടെ കല്യാണ മണ്ഡപത്തില്‍ അമ്മ കുഴഞ്ഞുവീണു മരിച്ചു

ഉപ്പിനങ്ങാടി: മകളുടെ വിവാഹ ചടങ്ങുകള്‍ക്കിടെ കല്യാണ മണ്ഡപത്തില്‍ അമ്മ കുഴഞ്ഞുവീണു മരിച്ചു. ഉപ്പിനങ്ങാടി പിലിഗൂഡു അജിറക്കടുത്ത എക്കാലികെയിലെ താനിയപ്പയുടെ ഭാര്യ വാരിജ(40) ആണു മരിച്ചത്.[www.malabarflash.com] 

നെക്കിലാടിയിലെ കല്യാണമണ്ഡപത്തില്‍ മകളുടെ വിവാഹ ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കെയാണു സംഭവം. മറ്റു ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി വരനു വധുവിന്റെ കൈ പിടിച്ചുകൊടുക്കുന്ന ചടങ്ങു നടക്കവേ ഇവര്‍ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഉപ്പിനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.