Latest News

മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് നേതാവ് സി.പി.എമ്മിലേക്ക്

മഞ്ചേശ്വരം: മേയ് അവസാനം പച്ചക്കൊടി മാറ്റി ചെങ്കൊടി പിടിക്കുമെന്ന് മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് നേതാവ് കെ.കെ.അബ്ദുല്ലക്കുഞ്ഞി. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.എച്ച്.കുഞ്ഞമ്പു എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം കെ.കെ.അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടില്‍ യോഗം ചേര്‍ന്നു. അതില്‍ അന്തിമതീരുമാനം എടുത്തതായും അബ്ദുല്ലക്കുഞ്ഞി പറഞ്ഞു.[www.malabarflash.com]

സി.പി.എമ്മുമായി ചര്‍ച്ച നടക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നപ്പോഴാണ് മുസ്ലിം ലീഗ് നേതാക്കള്‍ വിളിച്ചുതുടങ്ങിയത്. അവസാന കാലത്തെ വിളികള്‍ മാസങ്ങള്‍ക്കുമുന്‍പ് ആകാമായിരുന്നെന്ന് അബ്ദുല്ലക്കുഞ്ഞി പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തിന്റെ മുക്കുംമൂലയും അറിയുന്ന നേതാവാണ് കെ.കെ.അബ്ദുല്ലക്കുഞ്ഞി. മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 11 കൊല്ലം പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ 12 വര്‍ഷത്തോളവും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലുവര്‍ഷം ജില്ലാ ലീഗ് സെക്രട്ടറിയും അഞ്ചുവര്‍ഷമായി സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് മഞ്ചേശ്വരം കൗണ്‍സിലറാണ് കെ.കെ.അബ്ദുല്ലക്കുഞ്ഞി.

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുല്ലയുടെ വിശ്വാസ്തരില്‍ ഒരാളുമായിട്ടുമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇദ്ദേഹത്തെ അറിയപ്പെടുന്നത്. നിലവില്‍ മഞ്ചേശ്വരം മണ്ഡലം കൗണ്‍സിലറായ തനിക്കൊപ്പം മറെറാരു കൗണ്‍സിലറും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള അഞ്ഞൂറിലേറെ പ്രവര്‍ത്തകരും സി.പി.എമ്മില്‍ ചേരുമെന്ന് അബ്ദുല്ലക്കുഞ്ഞി അവകാശപ്പെടുന്നു.

1973 ല്‍ എം.എസ്.എഫ് വഴി രാഷ്ട്രീയ രംഗത്തെത്തിയതാണ് കെ.കെ അബ്ദുല്ലക്കുഞ്ഞി. പല പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്താണ് താന്‍ ലീഗിന്റെ സംസ്ഥാന കൗണ്‍സിലര്‍ വരെ ആയതെന്ന് കെ.കെ പറഞ്ഞു. 

സി.പി.എമ്മിന്റെയും, സി.പി.ഐയുടെയും കൈയിലായിരുന്ന മഞ്ചേശ്വരം മണ്ഡലം ചെര്‍ക്കളം അബ്ദുല്ലയിലൂടെ ലീഗും യു.ഡി.എഫും പിടിച്ചടക്കിയതിന് പിന്നില്‍ ഒട്ടേറെ ത്യഗങ്ങളും പോരാട്ടങ്ങളും നടത്തിയിട്ടുളള ആളാണ് ഞാന്‍, ജീവിതവും കുടുംബവും പോലും നോക്കാതെ പാര്‍ട്ടിക്ക് വേണ്ടി ആഹോരാത്രം പ്രവര്‍ത്തിച്ചത്. 

മഞ്ചേശ്വരം മണ്ഡലത്തിലെ 167 ബൂത്തുകളുടെ പേരും അറിയുന്ന ഏക ആളാണ് ഞാന്‍. ആ ഞാനെങ്ങിനെ പാര്‍ട്ടിയില്‍ നിന്നും തഴയപ്പെട്ടുവെന്ന് പ്രവര്‍ത്തകര്‍ക്കും എന്നോടൊപ്പം നില്‍ക്കുന്നവര്‍ക്കും അറിയാം. പ്രതിസന്ധി ഘട്ടങ്ങളിലൊക്കൊ പാര്‍ട്ടിയുടെ കാല്‍ ചുവട്ടില്‍ നിന്നും മണ്ണൊലിച്ച് പോകാതിരിക്കാന്‍ ഞണ്‍ ചെയ്ത ത്യഗങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയായിരുന്നുവെന്ന് കാസര്‍കോട് എന്‍.എ നെല്ലിക്കുന്നടക്കമുളളവര്‍ക്ക് അറിയാം. ഞാനെങ്ങനെ അവഗണിക്കപ്പെട്ടുവെന്നും എം.എല്‍.എക്ക് അറിയാമെന്നും കെ.കെ പറയുന്നു.

ചെര്‍ക്കളം അബ്ദുല്ല മഞ്ചേശ്വരം മണ്ഡലം പിടിച്ചെടുത്തത് മുതല്‍ പി.ബി. അബ്ദുല്‍റസാഖ് ആദ്യതവണ മത്സരിച്ചു ജയിക്കുന്നത് വരെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല തനിക്കായിരുന്നു. 89 വോട്ടിന് മാത്രം വിജയിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമാണ് ചുമതലയില്‍ നിന്നും തന്നെ തഴഞ്ഞത്. ഇതിന് പിന്നില്‍ താന്‍ കൈപിടിച്ചു പാര്‍ട്ടിയില്‍ സജീവമാക്കിയവര്‍ അടക്കമുളളവരുടെ സ്ഥാപിത താല്‍പര്യങ്ങളാളെന്ന് കെ.കെ. വിശദീകരിക്കുന്നു.
എന്റെ സാന്നിധ്യം അലോസരമുണ്ടാക്കുന്ന ചിലരാണ് തന്നെ അവഗണിക്കപ്പെടുന്നതിന് പിന്നില്‍. അത്തരക്കാര്‍ ആരാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് കെ.കെ. അബ്ദുല്ലക്കുഞ്ഞി പറഞ്ഞു.
ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട് നല്‍കിയ സ്വീകരണ പരിപാടിയില്‍ വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി എന്നെ ഏന്നെ ഏല്‍പ്പിച്ചത്. അത് ഭംഗിയായി നിറവേററിയെന്നത് ചിലരൊയൊക്കെ അലോസരപ്പെടുത്തി. സ്വീകരണത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളും പോലീസ് വെടിവെയ്പ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും സ്വീകരണത്തിന്റെ പൊലീമ ഇല്ലാതാക്കിയെന്നത് സത്യമാണ്. 

യൂത്ത് ലീഗ് പ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്ത അന്നത്തെ ജില്ല പേലീസ് ചീഫ് രാംദാസ് പോത്തന് തന്റെ വീട്ടില്‍ സ്വീകരംം നല്‍കിയെന്ന് കെട്ടുകഥയുണ്ടാക്കി തനിക്കെതിരെ പാര്‍ട്ടിയെകൊണ്ട് നടപടിയെടുപ്പിച്ചതിന് പിന്നിലും ഗൂഢലക്ഷ്യമുണ്ടെന്നും കെ.കെ. ആരോപിക്കുന്നു. 

പോലീസ് ഉദ്യോഗസ്ഥന് വിരുന്ന് നല്‍കിയ സംഭവം ഉണ്ടായിട്ടില്ല. ഇക്കാര്യം മക്കയെ പിടിച്ച് സത്യം ചെയ്യാം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പാര്‍ട്ടി കമ്മീഷനും തന്റെ ഭാഗത്ത് നിന്നും തെററുണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ടതാണ്. കെ. കെ. വിശദീകരിക്കുന്നു.
എന്നിട്ടും തന്നെ ഒതുക്കിയതും, ഇതിന് പിന്നില്‍ കളിക്കുന്ന സ്വാര്‍ത്ഥ താല്‍പര്യക്കാരാണ്. പലതരത്തിലുളള മാഫിയകളുമായി ബന്ധമുളള ചില നേതാക്കളും ഭാരവാഹികളുമാണ്. ഇതേ കുറിച്ച് മണ്ഡലം കമ്മിററി മുതല്‍ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയെങ്കലും എന്‍.എ നെല്ലിക്കുന്ന് ഒഴികെ മറെറാരാളും വിശദീകരണം പോലും ചോദിച്ചില്ല. 

ഇത്തരമൊരും സാഹചര്യത്തില്‍ ഞാനെന്തിന് പാര്‍ട്ടിയില്‍ അളളിപ്പിടിച്ചിരിക്കണം..? ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ ചവിട്ടി മെതിക്കുന്നവരുടെ ഏറാമൂളികളായി ഇനിയും തുടരുന്നതില്‍ എന്തര്‍ത്ഥം.? കെ.കെ. ചോദിക്കുന്നു.
നിലവിലുളള സാഹചാര്യത്തില്‍ മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂ. അതുകൊണ്ടാണ് ചെങ്കൊടി പിടിക്കാന്‍ തീരുമാനിച്ചത്. നാളെ ലീഗിന് നിലനില്‍ക്കണമെങ്കില്‍ സി.പി.എമ്മിന്റെ സഹായം കൂടിയേ തീരു. വൈകാതെ അത്തരമൊരു സ്ഥിതി ഉണ്ടാകുക തന്നെ ചെയ്യും. കൂടുതല്‍ കാര്യങ്ങള്‍ പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും കെ.കെ. പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.