മംഗളൂരു: ബജ്‌റങ്ദള്‍ പ്രാദേശിക നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബജ്‌റങ്ദള്‍ ബങ്കരെ യൂണിറ്റ് കണ്‍വീനര്‍ ജഗദീഷ് സുവര്‍ണ(35) ആണു മരിച്ചത്. ബോട്ട് ജീവനക്കാരനാണ്.[www.malabarflash.com]
വെളളിയാഴ്ച രാവിലെ പനമ്പൂര്‍ അവിലെബാഗിലു കടപ്പുറത്താണു മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഒരു വിവാഹത്തിന്റെ ഭാഗമായുള്ള മൈലാഞ്ചിയിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ജഗദീഷ് തിരിച്ചെത്തിയിരുന്നില്ല.
വെളളിയാഴ്ച രാവിലെ കടപ്പുറത്തു മൃതദേഹം കണ്ടെത്തിയതറിഞ്ഞെത്തിയ ബന്ധുക്കള്‍ ആളെ തിരിച്ചറിയുകയായിരുന്നു.
പനമ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ലെന്നും കൊലപാതകമാണോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment