മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ പുത്തന്‍ പണത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. സസ്‌പെന്‍സും ആക്ഷനും നിറഞ്ഞ ത്രില്ലര്‍ രൂപത്തിലാണ് രഞ്ജിത്ത് തന്റെ പുതിയ ചിത്രം ഒരുക്കുന്നത്.[www.malabarflash.com]
കാസര്‍കോട് ഭാഷ സംസാരിക്കുന്ന നിത്യാനന്ദ ഷേണായി ആയാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്. പുറത്തിറങ്ങിയ ട്രെയില്‍ മമ്മൂട്ടി ആരാധകരെ ഏറെ തൃപ്തിപ്പെടുത്തുന്നതാണ്.
നോട്ട് നിരോധനം അടക്കമുള്ള ആനുകാലിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
സിദ്ദിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കാഷ്‌മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം: ഷഹബാസ് അമന്‍. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിഷു റിലീസായി പുത്തന്‍പണം തിയറ്ററുകളില്‍ എത്തും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment