മാലി: മോഡലിംഗിൽ മലിദ്വീപ് പ്രസിഡന്റിന്റെ അഭിനന്ദനത്തിന് അർഹയായ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. രുദ്ധ അത്തീഫി(21)നെയാണ് ബംഗ്ലാദേശിലെ രാജ്ഷാഹി ഇസ്ലാമി ബാങ്ക് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ഡോർമെറ്ററിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
സഹപാഠികളാണ് രുദ്ധയുടെ മൃതശരീരം ആദ്യം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജ്ഷാഹി മെഡിക്കൽ കോളജിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
വനിത ഹോസ്റ്റലിന്റെ ചുമതലയുള്ള മഹ്മുദ ബീഗം പറയുന്നതിങ്ങനെ: രുദ്ധ എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന കുട്ടിയാണ്. അവളുടെ മരണം വിശ്വസിക്കാൻ പ്രയാസമാണ്. മറ്റു വിദ്യാർഥിനികൾ രുദ്ധയുടെ മുറിതുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ അവിടെ എത്തിയത്. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ സോത്തിയാണ് രുദ്ധയുടെ ചിത്രം ആദ്യം കാമറയിൽ പകർത്തിയത്. "Maldivian Girl With Aqua Blue Eyes,’ എന്നാണ് രുദ്ധയെ അദേഹം വിശേഷിപ്പിച്ചത്.
ഈ ചിത്രത്തെയാണ് മാലിദ്വീപ് മുൻ പ്രസിഡന്റ് അഭിനന്ദിച്ചത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ രുദ്ധയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ രുദ്ധ വോഗ് മാസികയുടെ മോഡലായി എത്തിയിരുന്നു. മോഡലിംഗിനെക്കാളും എനിക്ക് പ്രധാനം എന്റെ വിദ്യാഭ്യാസമാണെന്ന് രുദ്ധ വോഗ് മാസികയിൽ ഒരിക്കൽ പറഞ്ഞിരുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment