ബംഗളൂരു: ബംഗളൂരുവിൽ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഹൊസ ഗുഡഹള്ളിയിലെ വിനായകനഗറിലായിരുന്നു സംഭവം. ഡെൽഹി സ്വദേശി മെഹ്താബ് (27), അബ്ദുൾ ഹാഫിസ് (35) എന്നിവരാണ് മരിച്ചത്. [www.malabarflash.com]
മെഹ്താബ് ബംഗളൂരുവിൽ കസേര നിർമാണ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. അബ്ദുൾ ഹാഫിസ് മദ്രസ്സ അധ്യാപകനായിരുന്നു. അപകടത്തിൽപ്പെട്ട നാലു കുട്ടികളും മൂന്നു സ്ത്രീകളുമുൾപ്പെടെ 10 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനുള്ളിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment