Latest News

അഴിമതി പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവർത്തകനെ എറിഞ്ഞു കൊന്നു

പൂന: ഭരണസംവിധാനത്തിലെ പിഴവുകൾ തുറന്നുകാട്ടിയ വിവരാവകാശ പ്രവർത്തകനെ കോണ്‍ക്രീറ്റ് കട്ടയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തി. വിവരാവകാശ പ്രവർത്തകനായ സുഹാസ് ഹാൽഡങ്കറാണ് മഹാരാഷ്ട്രയിലെ ഖരാൽവാഡിയിൽ ക്രൂരമായി കൊല്ലപ്പെട്ടത്.[www.malabarflash.com]
ഞായറാഴ്ച വൈകിട്ടായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് 11 പേർ അറസ്റ്റിലായി. ഇതിൽ ഒരു കോണ്‍ഗ്രസ് പ്രവർത്തകനും ഉൾപ്പെടുന്നതായി പൂന മിറർ റിപ്പോർട്ട് ചെയ്തു.

അടുത്തിടെ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സുഹാസ് ഹാൽഡങ്കർ കൊല ചെയ്യപ്പെട്ടത്. ഖരാൽവാഡിയിയിലെ സർക്കാർ സംവിധാനത്തിലെ പിഴവുകൾ സുഹാസ് നിരന്തരം ചൂണ്ടിക്കാട്ടിയിരുന്നു. ഞായറാഴ്ച വൈകിട്ട് ബൈക്കിൽ വരികയായിരുന്ന സുഹാസിനെ പ്രതികളിൽ രണ്ടുപേർ ചേർന്ന് വഴിയിൽ തടഞ്ഞു. തുടർന്നുണ്ടായ തർക്കത്തിനിടെ പിന്നാലെ എത്തിയ സംഘവും ചേർന്ന് സുഹാസിന് നേരെ കോണ്‍ക്രീറ്റ് കട്ടകൾ എറിയുകയായിരുന്നു. കല്ലേറിൽ ബോധം നഷ്ടപ്പെട്ട സുഹാസ് ആശുപത്രിയിൽ എത്തുന്നതിനു മുന്പ് മരിച്ചു.

കേസിലെ ഒരു പ്രതി കോർപ്പപറേഷന് കീഴിലുള്ള ചിൽഡ്രൻസ് ഹോമിലെ മുൻ വാച്ച്മാനാണ്. ഇയാൾ പതിവായി ജോലിക്ക് ഹാജരാക്കാതിരിക്കുന്നത് സുഹാസ് തുറന്നുകാട്ടിയിരുന്നു. ഇതേതുടർന്ന് ഇയാൾക്കു ജോലി നഷ്ടപ്പെട്ടു. ഈ വൈരാഗ്യവും കൊലയ്ക്കു കാരണമായെന്ന് പോലീസ് പറഞ്ഞു.

Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.