Latest News

ഉള്ളാള്‍ തീവ്രവാദ കേസ്: മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ്‌

മംഗളൂരു: ഉള്ളാള്‍ തീവ്രവാദക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നുപേരെയും മംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.[www.malabarflash.com] 
സയ്യിദ് മുഹമ്മദ് നൗഷാദ്, അഹമ്മദ് ബാവ അബൂബക്കര്‍, ഫക്കീര്‍ അഹമ്മദ് എന്നിവരെയാണ് ജഡ്ജി പുഷ്പാഞ്ജലീ ദേവി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

കേസില്‍ ഒന്നും രണ്ടും മൂന്നും പ്രതികളായ ഇവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. ബാക്കി നാലുപേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഉള്ളാളിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് മുഹമ്മദ് അലി, മകന്‍ ജാവേദ് അലി, ഷബീര്‍ ഭട്കല്‍, ഉമര്‍ റഫീഖ് എന്നിവരെയാണ് വിട്ടയച്ചത്.

നിരപരാധികളാണെന്നും നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും കാണിച്ച് ശിക്ഷിക്കപ്പെട്ട മൂന്നുപേരും ചേര്‍ന്ന് ജഡ്ജിക്ക് അപേക്ഷ നല്‍കി. ഇവര്‍ക്ക് കുടുബാംഗങ്ങളെ കാണാന്‍ കോടതി 15 മിനിറ്റ് അനുവദിച്ചു.

2008 ഒക്ടോബര്‍ മൂന്നിന് മുഹമ്മദ് അലിയുടെ ഉള്ളാളിലെ വീട്ടില്‍നിന്ന് മുംബൈ പോലീസും കര്‍ണാടക ആന്റി നക്‌സല്‍ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ബോംബുകളും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകളും കണ്ടെത്തിയിരുന്നു. മകന്‍ ജാവേദിനെ ചോദ്യം ചെയ്തപ്പോള്‍ ഇതില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചു.

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകരായ റിയാസ് ഭട്കല്‍, യാസിന്‍ ഭട്കല്‍ എന്നിവരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും മംഗളൂരുവില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. എല്ലാവര്‍ക്കും ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. അഞ്ച് ബോംബുകള്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നെടുത്ത സിംകാര്‍ഡുകള്‍, 11 ലക്ഷം രൂപ, സി.ഡി.കള്‍, ലാപ്‌ടോപ്പ് എന്നിയും കണ്ടെടുത്തിരുന്നു.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.